Loading ...

Home Kerala

രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, 5 ജില്ലകള്‍ പോളിങ് ബൂത്തില്‍

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് സമയം. ആകെ വോട്ടര്‍മാര്‍ 98,57,208. 28,142 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. കളമശ്ശേരി മുനിസിപ്പാലിറ്റിയിലെയും തൃശൂര്‍ കോര്‍പറേഷനിലെയും ഓരോ വാര്‍ഡുകളില്‍ വോട്ടെടുപ്പ് മാറ്റിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് ഇത്. 473 പ്രശ്നസാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം, കോട്ടയം, വയനാട് ജില്ലകളില്‍ മേല്‍ക്കൈ നിലനിര്‍ത്തുകയാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്. തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിര്‍ത്തുന്നക എന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും ഇടതു ചേരിയിലാക്കുകയാണ് എല്‍ഡിഎഫിന്റെ ഉന്നം. പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിര്‍ത്തുക, തൃശൂര്‍ കോര്‍പറേഷനില്‍ വന്‍ മുന്നേറ്റം നടത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാകുകയോ ചെയ്തവര്‍ക്കു പിപിഇ കിറ്റ് ധരിച്ച്‌ ഇന്നു വൈകിട്ട് 6 മണിക്കുള്ളില്‍ ബൂത്തിലെത്തി വോട്ട് ചെയ്യാം. കേരള കോണ്‍ഗ്രസിന് നിര്‍ണായകമായ വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. പി ജെ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങളുടെ പിളര്‍പ്പിനുശേഷം തിരഞ്ഞെടുപ്പിനെ നേരിടുന്നതിനാല്‍ ഇരു കൂട്ടര്‍ക്കും ജനവിധി നിര്‍ണായകമാവുന്നു. ഭരണം പിടിക്കാന്‍ കൊച്ചി, തൃശൂര്‍ കോര്‍പറേഷനിലേക്കും തീപാറും പോരാട്ടമാണ് നടക്കുന്നത്.

Related News