Loading ...

Home National

'സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ല', കര്‍ഷകരുടെ ഭാരത് ബന്ദ് രാവിലെ 11 മുതല്‍ വൈകിട്ട് 3 മണി വരെ

വിവാദ കാര്‍ഷിക നിയമത്തിന് എതിരെ രാജ്യത്തെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ ബന്ദ് ചൊവ്വാഴ്ച. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് ഭാരത് ബന്ദ് എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് അറിയിച്ചു. കഴിഞ്ഞ 11 ദിവസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പതിനായിരക്കണക്കിന് കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുകയാണ്.കേന്ദ്ര സര്‍ക്കാരുമായി നിരവധി തവണ ഇതിനകം കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ ചര്‍ച്ചകളില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക നിയമം പിന്‍വലിക്കണം എന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. à´¨à´¿à´¯à´®à´¤àµà´¤à´¿à´²àµâ€ ഭേദഗതികള്‍ വരുത്താമെന്നുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കര്‍ഷകര്‍ തളളി. നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നതാണ് കര്‍ഷകരുടെ തീരുമാനം.ഭാരത് ബന്ദിലൂടെ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികൈത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. അതുകൊണ്ടാണ് ഭാരത് ബന്ദ് രാവിലെ 11 മണിക്ക് തുടങ്ങാന്‍ തീരുമാനിച്ചത്. à´† സമയത്തേക്ക് ആളുകള്‍ക്ക് ഓഫീസുകളിലേക്കും മറ്റും എത്താനാകും. ഓഫീസുകളിലെ പ്രവര്‍ത്തി സമയം അവസാനിക്കുന്ന വൈകിട്ട് 3 മണി വരെ ആയിരിക്കും ഭാരത് ബന്ദ് എന്നും അദ്ദേഹം പറഞ്ഞു.

Related News