Loading ...

Home Kerala

പോ​ളിം​ഗ് സാ​മ​ഗ്രി വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ലെ തി​ക്കും തി​ര​ക്കും ഇ​ട​പെ​ട്ട് തെ​ര. ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ല്‍ തി​ക്കും തി​ര​ക്കു​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച്‌ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

രാ​വി​ലെ​യു​ണ്ടാ​യ പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യി ക​ള​ക്ട​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍ പ​റ​ഞ്ഞു. പേ​ടി കൂ​ടാ​തെ എ​ല്ലാ​വ​രും പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്ത​ണ​മെ​ന്നും പോ​സ്റ്റ​ല്‍ വോ​ട്ട് അ​പേ​ക്ഷ​ക്ക് ഒ​രു സ്ഥ​ല​ത്തു​മാ​ത്രം അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. നാ​ലാ​ഞ്ചി​റ സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ചു തി​ര​ക്കു​ണ്ടാ​യ​ത്. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ കൈ​പ്പ​റ്റാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ല. പ​ല ഉ​ദ്യോ​ഗ​സ്ഥ​രും മാ​സ്ക് പോ​ലും ധ​രി​ച്ചി​രു​ന്നി​ല്ല. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന അ​നൗ​ണ്‍​സ്മെ​ന്‍റും ഇ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ലു​ട​നീ​ളം കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​മെ​ന്ന് പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​മു​ണ്ടാ​യ​ത്.

വോ​ട്ടെ​ടു​പ്പി​നു ശേ​ഷം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും മ​റ്റു സാ​മ​ഗ്രി​ക​ളും ഇ​തേ കേ​ന്ദ്ര​ത്തി​ല്‍​ത്ത​ന്നെ തി​രി​കെ​യേ​ല്‍​പ്പി​ക്ക​ണം. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​വ​ച്ചാ​ണ് അ​ത​തു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ഇ​വി​ട​ങ്ങ​ളി​ല്‍ അ​തീ​വ സു​ര​ക്ഷ​യി​ല്‍ ത​യാ​റാ​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ളി​ല്‍ സൂ​ക്ഷി​ക്കും.

Related News