Loading ...

Home youth

ഒഴിവുണ്ടായിട്ടും നിയമനമില്ല; എല്‍.പി അധ്യാപക റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ പ്രതിസന്ധിയില്‍

കൊ​ച്ചി: ഒ​ഴി​വു​ണ്ടാ​യി​ട്ടും നി​യ​മ​നം ല​ഭി​ക്കാ​തെ ജി​ല്ല​യി​ലെ എ​ല്‍.​പി എ​സ്.​ടി റാ​ങ്ക് പ​ട്ടി​ക​യി​ലെ ഇ​രു​ന്നൂ​റോ​ളം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍. 2018 ഡി​സം​ബ​റി​ല്‍ വ​ന്ന റാ​ങ്ക് പ​ട്ടി​ക ഒ​രു​വ​ര്‍​ഷം മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് ജി​ല്ല​യി​ല്‍ നൂ​റോ​ളം ഒ​ഴി​വു​ണ്ടാ​യി​ട്ടും നി​യ​മ​നം ന​ട​ക്കാ​ത്ത അ​വ​സ്ഥ.ക​ഴി​ഞ്ഞ​വ​ര്‍​ഷം 67 ഒ​ഴി​വ്​ ത​സ്തി​ക​മാ​റ്റ പ്ര​കാ​രം നി​യ​മ​നം ന​ട​ത്താ​ന്‍ മാ​റ്റി​വെ​ച്ച​താ​ണ് ഇ​തി​ന്​ കാ​ര​ണം. ഒ​ന്നോ ര​ണ്ടോ അ​പേ​ക്ഷ​ക​ര്‍ മാ​ത്രം ഉ​ള്ള​പ്പോ​ഴാ​ണ് ജി​ല്ല​യി​ലെ കാ​ഡ​ര്‍​നി​ല ചൂ​ണ്ടി​ക്കാ​ട്ടി ഇ​ത്ത​ര​ത്തി​ല്‍ ഒ​ഴി​വു​ക​ള്‍ മാ​റ്റി​വെ​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍, മ​റ്റ് പ​ല ജി​ല്ല​യി​ലും പ​ത്തി​ല്‍ താ​ഴെ ഒ​ഴി​വ്​ മാ​ത്ര​മാ​ണ് ഇ​പ്ര​കാ​രം മാ​റ്റി​വെ​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.വി​വി​ധ സം​ഘ​ട​ന​ക​ളെ​യും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളെ​യും സ​മീ​പി​ച്ച്‌ പ​രാ​തി അ​റി​യി​ച്ച​പ്പോ​ഴാ​ണ് ഈ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് വി​ജ​​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ബാ​ക്കി അ​റു​പ​തോ​ളം ഒ​ഴി​വ്​ മാ​റ്റി ല​ഭി​ക്കാ​ന്‍ ക​ട​മ്ബ​ക​ളേ​റെ​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. 2019ല്‍ ​പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ വി​ര​മി​ച്ച​തു​മൂ​ലം ഉ​ണ്ടാ​കേ​ണ്ട 62ഓ​ളം ഒ​ഴി​വ്​ കേ​സ്​ കാ​ര​ണം ഇ​പ്പോ​ഴും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​ടു​ത്ത​വ​ര്‍​ഷം ഉ​ണ്ടാ​കാ​നി​ട​യു​ള്ള ഒ​ഴി​വു​ക​ള്‍ മു​ന്‍​കൂ​ട്ടി പി.​എ​സ്.​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. ജി​ല്ല​യി​ല്‍ ഈ ​ത​സ്തി​ക​യി​ല്‍ മാ​ത്രം 47 അ​ധ്യാ​പ​ക​രും 64 പ്ര​ധാ​നാ​ധ്യാ​പ​ക​രും വി​ര​മി​ക്കു​ന്ന ഒ​ഴി​വു​ക​ളി​ല്‍ ഒ​രെ​ണ്ണം​പോ​ലും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഈ ​വ​ര്‍​ഷ​ത്തെ​യും അ​ടു​ത്ത വ​ര്‍​ഷ​ത്തെ​യും​കൂ​ടി ഇ​രു​ന്നൂ​റോ​ളം ഒ​ഴി​വ്​ ഉ​ണ്ടെ​ങ്കി​ലും ഒ​രെ​ണ്ണം പോ​ലും ല​ഭി​ക്കാ​ത്ത വി​ഷ​മ​ത്തി​ലാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍.

Related News