Loading ...

Home Kerala

ബുറെവി കേരളത്തെ ബാധിക്കില്ല; മുന്‍കരുതല്‍ തുടരുമെന്ന് മന്ത്രി

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കനത്ത മഴയ്ക്കുള്ള സാധ്യത കുറഞ്ഞെന്നും എന്നാല്‍ മുന്‍കരുതല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് തീരത്തെ പാമ്ബന് സമീപമെത്തിയ കാറ്റ് വൈകിട്ട് കരതൊടും. തമിഴ്നാട്ടിലെ രാമനാഥപുരം, ശിവഗംഗ ജില്ലകളില്‍ കനത്ത മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണെന്നും മന്ത്രി അറിയിച്ചു. അതേസമയം ബുറെവി ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്‍റെ 20 ക്യാമ്ബുകള്‍ തിരുവനന്തപുരം ജില്ലയില്‍ തയ്യാറായിട്ടുണ്ട്.

Related News