Loading ...

Home Kerala

സര്‍ക്കാര്‍ ഐടി പദ്ധതികളില്‍ നിന്ന് പിഡബ്ല്യുസിക്ക് വിലക്ക്

സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ നിന്ന് പിഡബ്ല്യുസിക്ക് വിലക്ക്. രണ്ട് വര്‍ഷത്തേക്കാണ് പിഡബ്ല്യുസിയെ വിലക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. സ്പേസ് പാര്‍ക്കിലെ നിയമനവുമായി ബന്ധപ്പെട്ടാണ് നിലവില്‍ പിഡബ്ല്യുസിയെ വിലക്കിയിരിക്കുന്നത്. കരാര്‍ വ്യവസ്ഥകളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിലക്ക്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെഫോണ്‍ പദ്ധതിയുടെ ചുമതല വഹിച്ചിരുന്നത് പിഡബ്ല്യുസിയാണ്. അതിന്റെ കരാര്‍ കാലാവധി ഇന്ന് അവസാനിക്കും. എന്നാല്‍ കരാര്‍ ഇനി പുതുക്കേണ്ടതില്ല എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

Related News