Loading ...

Home Kerala

ക്വാറന്‍റൈന്‍; കേന്ദ്ര തീരുമാനം നടപ്പാക്കാന്‍ കേരളം വിസമ്മതിക്കുന്നതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാന്‍ കേരളം വിസമ്മതിക്കുന്നതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന കേന്ദ്രതീരുമാനം കേരളത്തിലും നടപ്പാക്കണമെന്ന് പ്രവാസ ലോകം ആവശ്യപ്പെടുന്നു.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ ക്വാറന്‍റൈന്‍ നിബന്ധന പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ വിദേശത്തു നിന്നുള്ളവരുടെ കാര്യത്തില്‍ നിഷേധ നിലപാടാണ് സംസ്ഥാനം തുടരുന്നതെന്ന ആക്ഷേപം ശക്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പ്രവാസികളുടെ എത്തുന്നത് തടയുകയെന്ന ലക്ഷ്യം പിന്നിലുണ്ടെന്നാണ് യു.ഡി.എഫ് പോഷക സംഘടനകളുടെ കുറ്റപ്പെടുത്തല്‍. മൂന്നു ദിവസത്തിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്‍റെ നെഗറ്റീവ് റിസല്‍ട്ടുമായി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. ഈ മാസം അഞ്ചിനാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ കേന്ദ്രം പുറത്തിറക്കിയത്.അടിയന്തരാവശ്യങ്ങള്‍ക്ക് ചുരുക്കം ദിവസങ്ങളിലേക്കായി നാട്ടിലെത്താനുള്ള പ്രവാസികളുടെ അവകാശം കൂടിയാണ് ഇതിലുടെ സംസ്ഥാന സര്‍ക്കാര്‍ ലംഘിക്കുന്നതെന്നാണ് പ്രവാസലോകത്തെ നിയമവിദഗ്ധരും വ്യക്തമാക്കുന്നു. പ്രവാസി വിരുദ്ധ നിലപാട് തിരുത്തിക്കാന്‍ ശക്തമായ സമ്മര്‍ദം തുടരുമെന്ന് യു.ഡി.എഫ് അനുഭാവ കൂട്ടായ്മകള്‍ വ്യക്തമാക്കുന്നു.

Related News