Loading ...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ നാലു
സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഡല്‍ഹി,
ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം സംസ്ഥാനങ്ങള്‍ രോഗവ്യാപനം
നേരിടാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നാണ്
കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡിനെ
പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ ശക്തമായ
മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഡിസംബറില്‍ സ്ഥിതി
കൂടുതല്‍ വഷളാകുമെന്നും കോടതി ഓര്‍മപ്പെടുത്തി.
ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമെന്നും സുപ്രീം കോടതി
നിരീക്ഷിച്ചു. ഗുജറാത്തില്‍ ഉത്സവ ആഘോഷങ്ങള്‍
അനുവദിച്ചതിനെയും കോടതി ചോദ്യം ചെയ്തു.