Loading ...

Home National

കനത്ത മഞ്ഞു വീഴ്ച; ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു

ശ്രീനഗര്‍: കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. ജവഹര്‍ ടണലില്‍ മഞ്ഞ് മൂടിയതിനെ തുടര്‍ന്നാണ് ദേശീയപാത അടച്ചത്.പിര്‍പാഞ്ചല്‍ മലനിരകളിലെ മഞ്ഞുവീഴ്‌ചയുടെ ഫലമായാണ് ജവഹര്‍ ടണലില്‍ മഞ്ഞ് മൂടിയത്. മുഗള്‍ പാതയില്‍ മഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മഞ്ഞ് റോഡില്‍നിന്ന് നീക്കുകയാണ്. അതേസമയം, ഇന്ന് കാശ്മീരിലെ ചില ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related News