Loading ...

Home National

ദീപാവലി ആഘോഷം;ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം 'റെഡ്​ സിഗ്​നലില്‍'

ന്യൂഡല്‍ഹി: ദീപാവലി ആഘോഷം തുടരുന്നതിനിടെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയില്‍. നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്​ അന്തരീക്ഷ മലിനീകരണം. മണിക്കൂറില്‍ 25 കിലോമീറ്ററാണ്​ ഇവിടത്തെ കാറ്റിന്റെ  വേഗത. ചെറിയ രീതിയില്‍ മഴ പെയ്​തതും ഡല്‍ഹിക്ക്​ ആശ്വാസമേകി. ഒരാഴ്​ചയായി ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു ഡല്‍ഹിയിലെ മലിനീകരണതോത്​. ദീപാവലി ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചതും മറ്റും മലിനീകരണത്തിന്റെ  ആക്കം കൂട്ടി.

ഉയര്‍ന്ന മലിനീകരണതോത്​ ഹൃദയ -ശ്വാസകോശ സംബന്ധമായ പ്രശ്​നങ്ങളുള്ളവരുടെ മരണത്തിന്​ വരെ കാരണമായേക്കാം. അന്തരീക്ഷ മലിനീകരണത്തിന്റെ  സുരക്ഷിത പരിധി കഴിഞ്ഞതിനാല്‍തന്നെ ഡല്‍ഹിയില്‍ അടിയന്തരസാഹചര്യമാണ്​ നിലനില്‍ക്കുന്നതെന്നാണ്​ വിലയിരുത്തല്‍.ദീപാവലിയോട്​ അനുബന്ധിച്ച്‌​ ദേശീയ ഹരിത ട്രൈബ്യൂണല്‍ പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും വിലക്കിയിരുന്നു. എന്നാല്‍ വിലക്ക്​ ലംഘിച്ച്‌​ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍തോതില്‍ പടക്കം പൊട്ടിക്കുകയായിരുന്നു. നവംബര്‍ 30വരെ പടക്കങ്ങളുടെയും മറ്റും വില്‍പ്പന പൂര്‍ണമായി നിരോധിച്ച്‌​ തിങ്കളാഴ്​ച വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കി.

Related News