Loading ...

Home Kerala

കേരളത്തിൽ കോവിഡ് നിയന്ത്രണലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ കൂട്ടി. മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇനി മുതല്‍ 500 രൂപയായിരിക്കും പിഴ. നേരത്തെ 200 രൂപയായിരുന്നു പിഴത്തുക. 500 രൂപ വരെ പിഴ ഈടാക്കിയിരുന്ന ലംഘനങ്ങള്‍ക്ക് 5.000 രൂപ വരെ പിഴ ഈടാക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.പൊതുനിരത്തില്‍ തുപ്പുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കും. കൂടാതെ വിവാഹചടങ്ങില്‍ നിയന്ത്രണം ലംഘിക്കുന്നവരില്‍ നിന്ന് 5,00 രൂപ ഈടാക്കും. ക്വാറന്റൈന്‍ ലംഘനം, ലോക്ഡൗന്‍ ലംഘനം നിയന്ത്രണം ലംഘിച്ചു കൂട്ടം കൂടല്‍ എന്നിവയ്ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച പിഴ അടയ്ക്കണം.സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും രാജ്യത്ത് ഏറ്റവും കുടുതല്‍ രോഗികള്‍ ഉള്ളത് സംസ്ഥാനത്താണ്. ഇന്ന് അയ്യാരിത്തലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ രോഗവ്യാപനം കുടുമെന്ന് ആശങ്കയിലാണ് സംസ്ഥാനം. ഈ സാഹചര്യത്തില്‍ കൂടിയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.സ്ഥാനാര്‍ഥികള്‍ വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി അടുത്തിടപഴകുന്നത് പരമാവധി ഒഴിവാക്കണം. പ്രചരണത്തിന് പോവുന്നവര്‍ ഒരു കാരണവശാലും കുട്ടികളെ എടുക്കാന്‍ പാടില്ല. നോട്ടീസുകളുടെയും ലഘുലേഖകളുടെയും വിതരണം പരമാവധി കുറച്ച്‌ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരണം നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരിക്കുന്ന നിര്‍ദേശം. ലഘുലേഖകളോ നോട്ടീസുകളോ വാങ്ങിയാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്‌ വൃത്തിയാക്കണം തുടങ്ങിയ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു

Related News