Loading ...

Home Kerala

ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ട്: ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി വി​ജി​ല​ന്‍​സ്

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ജി​ല​ന്‍​സ് നീ​ക്കം. ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​ശ​ങ്ക​റെ ചോ​ദ്യം ചെ​യ്യാ​ന്‍ അ​നു​മ​തി തേ​ടി വി​ജി​ല​ന്‍​സ് ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ക്കും.

ലൈ​ഫ് മി​ഷ​ന്‍ ഓ​ഫീ​സി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര വി​വ​ര​ങ്ങ​ളും വി​ജി​ല​ന്‍​സ് തേ​ടു​ന്നു​ണ്ട്. ലൈ​ഫ് മി​ഷ​ന്‍ ഓ​ഫീ​സി​നെ ലോ​ഗ് ബു​ക്ക് ഇ​ന്ന് വി​ജി​ല​ന്‍​സ് പ​രി​ശോ​ധി​ക്കും. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം എ​സ്ബി​ഐ ശാ​ഖ​യു​ടെ ലോ​ക്ക​റി​ല്‍ ശി​വ​ശ​ങ്ക​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കോ​ടി രൂ​പ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്മീ​ഷ​ന്‍ തു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ട്ട​താ​യി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു.

Related News