Loading ...

Home Kerala

സ്​കൂളുകള്‍ ചെലവ്​ മാത്രമേ ഫീസായി ഈടാക്കാവുവെന്ന്​ ഹൈകോടതി

കൊച്ചി: കോവിഡ് കാലത്ത് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ നടത്തിപ്പ് ചെലവിലധികം വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. ഇക്കാര്യം ഉറപ്പു വരുത്താനായി സ്കൂളുകള്‍ അവരുടെ നടത്തിപ്പ് ചെലവിേന്‍റയും വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസിെന്‍റയും വിശദാംശങ്ങള്‍ നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ട്യൂഷന്‍ ഫീ, സ്പെഷ്യല്‍ ഫീ തുടങ്ങിയവയടക്കം തരം തിരിച്ച്‌ ഫീസിെന്‍റ വിശദാംശങ്ങള്‍ നവംബര്‍ 17നകം നല്‍കാനാണ് നിര്‍ദേശം.കോവിഡ് കാലത്ത് ഫീസിളവ് തേടി വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും നല്‍കിയ ഹരജികളാണ് കോടതിയുെട പരിഗണനയിലുള്ളത്. ഹരജിയില്‍ പരാമര്‍ശിക്കുന്ന ആറ് സ്കൂളുകളോട് നേരത്തെ ഫീസ് വിശദാംശങ്ങള്‍ കോടതി തേടിയിരുന്നു. എന്നാല്‍, ഇവര്‍ നല്‍കിയ വിശദാംശങ്ങള്‍ പ്രവര്‍ത്തന ചെലവുമായി ബന്ധപ്പെട്ട് മാത്രമാണെന്നും 2020 -21 അധ്യയന വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് ഫീസിനത്തില്‍ നല്‍കിയ ഇളവുകളെെന്തന്ന് വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മതിയായ ഇളവ് നല്‍കുന്നുണ്ടെന്നും ഇളവ് പരിഗണിച്ചിട്ടുണ്ടെന്നുമുള്ള മറുപടി മാത്രമാണുള്ളത്. കോവിഡ് കാലത്തെ സാമ്ബത്തിക മാന്ദ്യം എല്ലാ പൗരന്‍മാണേയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തേക്കെങ്കിലും സ്കൂള്‍ നടത്തിപ്പിലൂടെ ലാഭം പ്രതീക്ഷിക്കരുത്. സ്കൂളുകളുടെ പ്രവര്‍ത്തന ചെലവിനേക്കാള്‍ ഉയര്‍ന്ന ഫീസ് സ്കൂളുകള്‍ വാങ്ങുന്നില്ലെന്ന് കോടതിക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനാല്‍, നടത്തിപ്പ് ചെലവ് കൃത്യമായി സമര്‍പ്പിക്കണമെന്നും കുട്ടികളില്‍ നിന്ന് ഈടാക്കേണ്ട ഫീസ് എത്രെയന്ന് ഇതിലൂടെ നിര്‍ണയിക്കാനാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ചെലവ്, ഫീസ് ഇനത്തില്‍ തരംതിരിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചത്. ഹരജി വീണ്ടും 18ന് പരിഗണിക്കും.

Related News