Loading ...

Home Education

പ്ലസ്​വണ്‍ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു; തൃശൂരില്‍ സീറ്റ്​ ലഭിച്ചത് 634 പേര്‍ക്ക്

തൃശൂര്‍: പ്ലസ്​വണ്‍ ഏകജാലകം പ്രവേശനത്തിനായുള്ള സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു. തൃശൂര്‍ ജില്ലയില്‍ 3111 അപേക്ഷകരില്‍നിന്ന് 634 പേര്‍ക്കാണ് അലോട്ട്‌മെന്‍റ്​ ലഭിച്ചത്. 66 സീറ്റുകളില്‍ ഇനി ഒഴിവുണ്ട്. ആകെ 700 ഒഴിവുകളാണ് ഉണ്ടായിരുന്നത്.
പ്രവേശനം ലഭിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, സി.സി, ബോണസ് മാര്‍ക്ക് അവകാശപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് എന്നിവ അടച്ച്‌ നവംബര്‍ 10ന് വൈകീട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം. പ്രവേശനത്തി​െന്‍റ സമയക്രമം അലോട്ട്‌മെന്‍റ് സ്ലിപ്പില്‍ ഉണ്ട്.
നിശ്ചിത സമയത്ത് ഹാജരാകാന്‍ സാധിക്കാത്തവര്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാരെ നേരിട്ട് വിളിച്ച്‌ സമയക്രമം ഉറപ്പ് വരുത്തേണ്ടതാണ്. ഇതുവരെ ഒരു ക്വാട്ടയിലും പ്രവേശനം ലഭിക്കാത്തവര്‍ക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. നവംബര്‍ 12ന് വൈകീട്ട് നാല് വരെ അപേക്ഷിക്കാം.ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം ലഭിച്ചവര്‍, പ്രവേശനം ലഭിച്ചിട്ട് നോണ്‍ ജോയിനിംഗ് ആയവര്‍, ടി.സി വാങ്ങിയവര്‍ എന്നിവര്‍ക്ക്​ അപേക്ഷിക്കാന്‍ അര്‍ഹതയില്ല. നിലവിലെ ഒഴിവ് അനുസരിച്ച്‌ ഇഷ്​ടപ്പെട്ട കോഴ്‌സില്‍ താല്പര്യമുള്ള സ്‌കൂളുകളില്‍ അപേക്ഷിക്കാം.നവംബര്‍ 13ന് രാവിലെ ഒമ്ബതിന് സ്‌പോട്ട് അഡ്മിഷന്‍ ലിസ്​റ്റ്​ പ്രസിദ്ധീകരിക്കും. അപേക്ഷകരുടെ മെറിറ്റ് അനുസരിച്ച്‌ അപേക്ഷിച്ച സ്‌കൂളുകളില്‍ ലിസ്​റ്റ്​ വരും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 13ന് 12നകം സാധ്യത ലിസ്റ്റിലുള്ള സ്‌കൂളില്‍ ഹാജരാകണമെന്ന് ജില്ല കോഒാഡിനേറ്റര്‍ വി.എം. കരീം അറിയിച്ചു. ഹാജരാകുന്ന സ്‌കൂളിലെ പ്രിന്‍സിപ്പല്‍മാര്‍ മെറിറ്റ് ലിസ്​റ്റ്​ തയാറാക്കി അന്നേദിവസം നാലിനകം പ്രവേശനം നടത്തി ലിസ്​റ്റ്​ അപ്​ലോഡ് ചെയ്യുന്നതാണ്.

Related News