Loading ...

Home Business

ഫ്യൂച്ചര്‍ കൂപ്പണുമായുള്ള ആമസോണിന്റെ കരാര്‍; 15 കമ്ബനികള്‍ക്ക് വിലക്ക്

വാഷിംഗ്‌ടണ്‍ : ഫ്യൂച്ചര്‍ കൂപ്പണുമായുള്ള ആമസോണിന്റെ കരാര്‍ പ്രകാരം റിലയന്‍സ് റീട്ടെയില്‍ ഉള്‍പ്പെടെ വാള്‍മാര്‍ട്ട്, ഗൂഗിള്‍, സൊമാറ്റോ എന്നിവയ്ക്കും ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ആസ്തികള്‍ വാങ്ങുന്നതിന് തടസ്സമുണ്ടാകും. ആമസോണ്‍-ഫ്യൂച്ചര്‍ റീട്ടെയില്‍ കരാര്‍ പ്രകാരം ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ റീട്ടെയില്‍ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍ക്കും ഫ്യൂച്ചര്‍ കൂപ്പണിന്റെ ഓഹരികള്‍ വാങ്ങാനാവില്ല. അതെ സമയം, സമാന സ്വഭാവമുള്ള വ്യാപാരം നടത്തുന്നവര്‍ക്ക് ഓഹരി വില്‍ക്കരുതെന്ന നിയന്ത്രണം കൊണ്ടുവരാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന് പരിമിതിയുണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. വാള്‍മാര്‍ട്ട്, ആലിബാബ, സോഫ്റ്റ് ബാങ്ക്, ഗൂഗിള്‍, നാസ്‌പേഴ്‌സ്, ഇബേ, ഗാര്‍ഗെറ്റ്, പേടിഎം, സൊമാറ്റോ, സ്വിഗ്ഗി എന്നിവ ഉള്‍പ്പടെ 15ഓളം ആഗോള, പ്രാദേശിക സ്ഥാപനങ്ങളുടെ പേര് ഓഹരി ഇടപാട് കരാറില്‍ ആമസോണ്‍ പരമാര്‍ശിച്ചിട്ടുണ്ട്. സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ കോടതിയില്‍ നല്‍കിയ കരാറിലെ വിശദാംശങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

Related News