Loading ...

Home Kerala

പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം

കോട്ടയം: സര്‍ക്കാര്‍ ജോലികളില്‍ താല്‍ക്കാലികക്കാരെ ഒഴിവാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കുമെന്ന്‌ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഫെഡറേഷന്‍. റാങ്ക് ലിസ്റ്റുകളില്‍ നിന്നും നിയമനങ്ങള്‍ നടത്തിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ ശക്തമായ പ്രതിക്ഷേധം നടത്തും. കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ തകൃതി ആയി നടക്കുന്നുവെന്നും അതിനെതിരെ കോടതിയില്‍ പോകുമെന്നും സംഘടനാ ഭാരവാഹികള്‍ കോട്ടയത്ത്‌ പറഞ്ഞു.കേരളത്തില്‍ മുന്‍പെങ്ങും ഇല്ലാത്തവിധത്തിലുള്ള നിയമനകുറവാണ് വിവിധ റാങ്ക് ലിസ്റ്റുകള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. റെക്കോര്‍ഡ് നിയമനങ്ങള്‍ നടന്നു എന്നും, നൂറു ദിനങ്ങള്‍ കൊണ്ട് 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും സര്‍ക്കാര്‍ പറയുന്ന സാഹചര്യത്തിലും പല റാങ്ക് ലിസ്റ്റുകളിലും വിരലിലെണ്ണാവുന്ന നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. à´‰à´¦à´¾à´¹à´°à´£à´¤àµà´¤à´¿à´¨àµ 46285 പേരുടെ എല്‍.ജി.എസ്‌ റാങ്ക് ലിസ്റ്റില്‍ നിന്നും നൂറുദിന കര്‍മപരിപാടികളില്‍ മുന്‍കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ ഉള്‍പ്പെടെ വെറും 126 നിയമന ശുപാര്‍ശ അയച്ചതായി പി.എസ്.സി കാണിക്കുന്നുവെങ്കിലും അത്രയും നിയമന ശുപാര്‍ശ പോലും അയച്ചിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് സിവില്‍ സപ്ലൈസ് അസിസ്റ്റന്റ് സെയില്‍സ്മാന്‍, എല്‍.à´¡à´¿.വി ഡ്രൈവര്‍ തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലും. സാമ്ബത്തിക ബാധ്യത ചൂണ്ടിക്കാട്ടി പുതിയ തസ്തിക സൃഷ്ടിക്കാന്‍ സാധിക്കില്ല എന്ന് പറയുമ്ബോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തനത് ഫണ്ടില്‍ നിന്നും ശമ്ബളം നല്‍കുന്നു എന്ന പേര് കാണിച്ചു 51 താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.58878 നിയമനങ്ങള്‍ മൂന്ന് ആഴ്ച കൊണ്ട് നടത്തി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്ബോള്‍ മുന്‍കാലങ്ങളിലെ ഒഴിവുകള്‍ ഉള്‍പ്പെടെ 1000 നിയമങ്ങളോളം മാത്രമേ നടന്നിട്ടുള്ളൂ എന്ന് പി.എസ്.സി കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്ഡൗണ്‍ കാലത്തു പോലും 7000 ത്തില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തി എന്ന് പി.എസ്.സി പറയുമ്ബോഴാണ് മൂന്ന് മാസത്തില്‍ വെറും 1000 നിയമനങ്ങള്‍. ചരിത്രത്തിലെ റെക്കോര്‍ഡ് വിരമിക്കലുണ്ടായ 2019, 2020 കാലഘട്ടത്തിലൂടെ കടന്നുപോയെങ്കിലും ഇത്രയും കുറവ് നിയമങ്ങളാണ് നടന്നത് എങ്കില്‍ ഇനി പരീക്ഷകള്‍ എഴുതാനിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്ത് പ്രതീക്ഷയാണ് സര്‍ക്കാരിന് നല്‍കാനുള്ളത്.തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പേ നിയമനം ത്വരിതപ്പെടുത്തിയില്ല എങ്കില്‍ തൊഴിലന്വേഷകര്‍ക്ക് എതിരെയുള്ള ഗവണ്മെന്റിന്റെ നിലപാടുകളെ കുറിച്ച്‌ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരെയും, പി.എസ്.സി പരീക്ഷകള്‍ക്ക് പഠിക്കുന്ന ഉദ്യോഗാര്‍ഥികളെയും കുടുംബങ്ങളെയും ബോധവത്കരിച്ചുകൊണ്ട് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ റിജു കെ., വിനേഷ് ചന്ദ്രന്‍, സിജോ ജോസ് എന്നിവര്‍ പങ്കെടുത്തു.

Related News