Loading ...

Home Business

ശാസ്ത്രവഴി തെളിച്ച കുടിയേറ്റക്കാര്‍ by എ ശ്യാം

കഴിഞ്ഞ നൂറ്റാണ്ടില്‍ ശാസ്ത്രചിന്തയെ തന്നെ എന്നന്നേക്കുമായി മാറ്റിമറിച്ച ജര്‍മന്‍കാരനായ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, അണുബോംബിന്റെ പിതാവായി വാഴ്ത്തപ്പെടുകയും കമ്യൂണിസ്റ്റ് അനുഭാവം ആരോപിക്കപ്പെട്ട് പിന്നീട്  വേട്ടയാടപ്പെടുകയും ചെയ്ത ജര്‍മന്‍ വംശജന്‍ റോബര്‍ട്ട് ഓപ്പന്‍ഹീമര്‍, നൊബേല്‍ സമ്മാന ജേതാവായ ഡാനിഷ് ശാസ്ത്രജ്ഞന്‍ നീല്‍സ് ബോര്‍, രണ്ടുതവണ നൊബേല്‍ പുരസ്കാരം നേടിയ ജര്‍മന്‍-സ്കോട്ടിഷ് മിശ്രവംശജന്‍ ലീനസ് കാള്‍ പൌളിങ്...ഇവര്‍ മാത്രമല്ല; ഇന്ത്യയില്‍ ജനിച്ച നോബേല്‍ ജേതാക്കള്‍ സുബ്രഹ്മണ്യന്‍ ചന്ദ്രശേഖര്‍, വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ എന്നിവരടക്കം പിന്നെയും എത്രയായിരം ശാസ്ത്രജ്ഞര്‍. à´ˆ കുടിയേറ്റക്കാരില്ലെങ്കില്‍ അമേരിക്കയുണ്ടോ? à´† രാജ്യത്തിനൊരു ശാസ്ത്രചരിത്രമുണ്ടോ? അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ഡോണള്‍ഡ് ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരെ പ്രഖ്യാപിച്ച നടപടികള്‍ ശാസ്ത്രലോകത്തുയര്‍ത്തുന്ന ചോദ്യമാണിത്.ശാസ്ത്രവും കുടിയേറ്റവും കൈകോര്‍ത്ത്, പരസ്പരം സഹായിച്ചു മുന്നേറിയ കാഴ്ചയാണ് മനുഷ്യചരിത്രത്തിന്റെ തുടക്കംമുതലേയുള്ളത്. സമുദ്രങ്ങളും സമതലങ്ങളും ലോകാരംഭംമുതലേ ഉണ്ടായിരുന്നെങ്കിലും ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ മാത്രമാണ് അജ്ഞാതമായ കരകള്‍ തേടി മനുഷ്യന്‍ യാത്രയാരംഭിച്ചത്. à´† യാത്രകളിലൂടെയാണ് പുതിയ ഭൂമികകളില്‍ അവന്റെ കുടിയേറ്റം  തുടങ്ങിയത്. ട്രംപിന്റെ അമേരിക്കതന്നെ കുടിയേറ്റക്കാരാല്‍ പടുത്തുയര്‍ത്തപ്പെട്ട രാജ്യമാണല്ലോ. ഇംഗ്ളണ്ട് അടക്കം യൂറോപ്യന്‍ രാജ്യങ്ങളിലെ മതപീഡനങ്ങളില്‍നിന്നു രക്ഷപ്പെടാനും തൊഴിലന്വേഷിച്ചും വന്നവര്‍ ലക്ഷക്കണക്കിന് തദ്ദേശീയരെ കൊന്നൊടുക്കിയാണ് അമേരിക്കന്‍ വന്‍കരകളില്‍ ആവാസം ഉറപ്പിച്ചത്. à´ˆ ചരിത്രമെല്ലാം അവഗണിച്ചാണ് കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും എതിരെ ട്രംപ് അട്ടഹസിക്കുന്നത്.ഏഴു പതിറ്റാണ്ടേ ആയുള്ളൂ ബ്രിട്ടനെ പിന്തള്ളി അമേരിക്ക ലോകസാമ്രാജ്യത്വത്തിന്റെ നായകപദവി സ്വന്തമാക്കിയിട്ട്. അതിന് അമേരിക്കയെ സഹായിച്ചത് രണ്ടാം ലോകയുദ്ധകാലത്ത്, അണുബോംബ് നിര്‍മാണത്തിനായി മാന്‍ഹാട്ടന്‍ പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ച 1,25,000 ശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരുമാണ്. ബ്രിട്ടന്‍, കനഡ തുടങ്ങി നിരവധി  രാജ്യങ്ങളിലെ രസതന്ത്രജ്ഞരും ഭൌതികശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഹിറ്റ്ലറുടെ ജര്‍മനിയടക്കം യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികളായി വന്നവരും നാസി പീഡനം ഭയന്ന് നാടുവിട്ടവരുമെല്ലാം ഇതിലുണ്ടായിരുന്നു. യുദ്ധക്കൊതിയോ അണുബോംബിനോടുള്ള പ്രേമമോ ഒന്നുമായിരുന്നില്ല ഇവരെയെല്ലാം മാന്‍ഹാട്ടന്‍ പ്രോജക്ടില്‍ ഒന്നിപ്പിച്ചത്. അണുബോംബ് ആദ്യം ഹിറ്റ്ലറുടെ കൈയിലെത്തിയാലുള്ള ഭവിഷ്യത്തോര്‍ത്താണ് ശാസ്ത്രജ്ഞര്‍ അന്ന് കാര്യമായ സാമ്രാജ്യത്വ കടന്നുകയറ്റങ്ങള്‍ക്കു മുതിരാതെ വ്യവസായ-വാണിജ്യ വളര്‍ച്ചയില്‍ ശ്രദ്ധിച്ചിരുന്ന അമേരിക്കയുടെ പിന്നില്‍ അണിനിരന്നത്. എന്നാല്‍ à´ˆ ശാസ്ത്രജ്ഞരുടെ വാക്കുകള്‍ അവഗണിച്ച് യുദ്ധാവസാനം അനാവശ്യമായി ജപ്പാനില്‍ അണുബോംബുകളിട്ട് ലോകമേധാവിത്തം സ്ഥാപിക്കുകയായിരുന്നു അമേരിക്ക എന്നത് ചരിത്രം.നാസികളുടെ അതിക്രമങ്ങള്‍മൂലം സ്വന്തം നാടുപേക്ഷിച്ച് അമേരിക്കയിലെത്തിയ ഐന്‍സ്റ്റീന്‍ തനിക്കയച്ച  വിഖ്യാതമായ കത്തിലെ അഭ്യര്‍ഥനയും അണവ പരീക്ഷണത്തിന് കൂടുതല്‍ പണം അനുവദിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് റൂസ്വെല്‍റ്റിനെ  പ്രേരിപ്പിച്ചിട്ടുണ്ട്. 1933ല്‍ ഹിറ്റ്ലര്‍ അധികാരത്തിലെത്തിയതിനെത്തുടര്‍ന്ന് ഐന്‍സ്റ്റീന്റെ വീടു കൈയേറിയ നാസികള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളും പ്രബന്ധങ്ങളും സുപ്രധാന രേഖകളും കത്തിച്ചിരുന്നു. ഐന്‍സ്റ്റീന്‍ കമ്യൂണിസ്റ്റ് സഹയാത്രികനാണ് എന്നാണ് നാസികള്‍ കണ്ടെത്തിയത്. à´ˆ സമയം വിദേശത്തായിരുന്നതുകൊണ്ടുമാത്രം രക്ഷപ്പെട്ട ഐന്‍സ്റ്റീന്‍ പിന്നീട് അമേരിക്കയില്‍ താമസമാക്കുകയായിരുന്നു. ഐന്‍സ്റ്റീനെ ജീവനോടെയോ അല്ലാതെയോ പിടിച്ചാല്‍ 1000 ഡോളര്‍ നല്‍കുമെന്ന് ജര്‍മന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ തലയ്ക്ക് അത്ര വിലയുണ്ടോ എന്നായിരുന്നു ഐന്‍സ്റ്റീന്റെ ചോദ്യം. ആണവപരീക്ഷണത്തിന് അനുകൂലമായിരുന്നെങ്കിലും അണുബോംബ് പ്രയോഗത്തിന് എതിരായിരുന്ന ഐന്‍സ്റ്റീന്‍ അമേരിക്കന്‍പൌരത്വം ലഭിച്ചശേഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ യുഎസ് ഭരണാധികാരികളെ അലോസരപ്പെടുത്തുന്നതായിരുന്നു.മാന്‍ഹാട്ടന്‍ പ്രോജക്ടിന്റെ നായകനായിരുന്ന ഓപ്പന്‍ഹീമറാകട്ടെ ജനിച്ചത് ന്യൂയോര്‍ക്കിലാണെങ്കിലും അച്ഛന്‍ ജര്‍മന്‍കാരനായിരുന്നു. ഓപ്പന്‍ഹീമറെ പിന്നീട് കമ്യൂണിസ്റ്റ് അനുഭാവിയെന്ന് മുദ്രയടിച്ച് അമേരിക്കന്‍ ഭരണകൂടം വേട്ടയാടി. സോവിയറ്റ് യൂണിയന്‍ ആണവപരീക്ഷണം നടത്തിയത് ഓപ്പന്‍ഹീമര്‍ ആണവരഹസ്യം ചോര്‍ത്തിയതിനാലാണെന്നാരോപിച്ച് അദ്ദേഹത്തെ വിചാരണചെയ്യുകവരെ ഉണ്ടായി. ശാസ്ത്രാന്വേഷണങ്ങള്‍ക്ക് അതിരുകളില്ലെന്നും ലോകത്തിന്റെ പല കോണുകളിലും ആണവപരീക്ഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു എന്നുമൊന്നും അന്ധമായ കമ്യൂണിസ്റ്റ്വിരോധം മുദ്രയായ മക്കാര്‍ത്തിയുഗത്തില്‍ ഭരണകൂടത്തിന് കാണാനായില്ല. അന്ന് ഓപ്പന്‍ഹീമര്‍ക്കുവേണ്ടി ശക്തമായി വാദിച്ചവരില്‍ ഒരാള്‍ ഐന്‍സ്റ്റീനായിരുന്നു.1954ല്‍ രസതന്ത്രത്തിനും 1963ല്‍ സമാധാനത്തിനും നൊബേല്‍ പുരസ്കാരം നേടിയ അമേരിക്കന്‍ ശാസ്ത്രജ്ഞനാണ് കുടിയേറ്റക്കാരുടെ മകനായി പിറന്ന ലീനസ് കാള്‍ പൌളിങ്. അണുവായുധങ്ങളുടെ ശക്തനായ വിമര്‍ശകനായിരുന്ന പൌളിങ്ങിന് '52ല്‍ ലോകശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യൂറോപ്പില്‍ പോകുന്നതിന് അമേരിക്ക വിസ നിഷേധിക്കുകയുണ്ടായി. അണുവായുധങ്ങള്‍ക്കെതിരെ 1958ല്‍ പൌളിങ്ങും ഭാര്യയും ചേര്‍ന്ന്, 9000 ശാസ്ത്രജ്ഞര്‍ ഒപ്പിട്ട നിവേദനം യുഎന്‍ സെക്രട്ടറി ജനറലിന് സമര്‍പ്പിച്ചു. ഇതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ച ശാസ്ത്രജ്ഞരുടെ പേരുകള്‍ വെളിപ്പടുത്താന്‍ വിസമ്മതിച്ചതിന് പൌളിങ് ജയിലിലടയ്ക്കപ്പെടുന്നതിന്റെ വക്കുവരെ എത്തി.1922ല്‍ നൊബേല്‍ പുരസ്കാരം നേടിയ ഡാനിഷ് ശാസ്ത്രജ്ഞനായ നീല്‍സ് ബോര്‍ അമേരിക്കയുടെ മാന്‍ഹാട്ടന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ്. ശാസ്ത്രം സാമൂഹ്യനന്മയ്ക്ക് എന്ന് വിശ്വസിച്ച നീല്‍സ് ബോര്‍ ആണവരഹസ്യങ്ങള്‍ അമേരിക്ക അന്താരാഷ്ട്ര സമൂഹവുമായി പങ്കുവയ്ക്കണം എന്ന നിലപാടുകാരനായിരുന്നു. ഇത്തരത്തില്‍ മാനവപക്ഷത്തുനിന്ന് ശാസ്ത്രാന്വേഷണങ്ങള്‍ നടത്തിയ ആയിരക്കണക്കിന് മഹാന്മാരുടെ പ്രയത്നഫലമാണ് അമേരിക്ക.à´ˆ യാഥാര്‍ഥ്യം അവഗണിക്കുന്ന ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിലപാടിനെതിരെ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഗുണഫലം അനുഭവിക്കുന്ന അമേരിക്കന്‍കമ്പനികള്‍തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങി 97 വമ്പന്‍ അമേരിക്കന്‍ ടെക് കമ്പനികള്‍ ട്രംപ് പ്രഖ്യാപിച്ച കുടിയേറ്റ വിലക്കിനെതിരെ നിയമയുദ്ധത്തില്‍ കണ്ണിചേര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ ശാസ്ത്രപുരോഗതിയും സാമ്പത്തികവളര്‍ച്ചയും കുടിയേറ്റവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് à´ˆ കമ്പനികള്‍ അപ്പീല്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. രണ്ടരലക്ഷത്തോളം മുസ്ളിങ്ങളാണ് (ഇവരില്‍ പലരും ട്രംപ് വിലക്കിയ ഏഴു രാജ്യങ്ങളില്‍നിന്നുള്ളവര്‍) സിലിക്കണ്‍വാലിയില്‍ തൊഴിലെടുക്കുന്നത്. ട്രംപിന്റെ ഭ്രാന്തന്‍നയങ്ങള്‍ അമേരിക്കന്‍ ശാസ്ത്രലോകത്തുണ്ടാക്കിയ ആശങ്കയുടെകൂടി പ്രതിഫലനമാണ് ഐടി കമ്പനികളുടെ നീക്കം.

Related News