Loading ...

Home Kerala

ഇന്ത്യയുടെ കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ണായകമായ മൂന്നാം ഘട്ടത്തിലേക്ക്

ന്യൂ ഡല്‍ഹി: കൊറോണ വൈറസിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ഒക്ടോബര്‍ രണ്ടിനാണ് കൊവാക്സിന്റെ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് പരീക്ഷണത്തിന് ഡി.സി.ജി.ഐയോട് അനുമതി തേടിയത്. ഐ.സി.എം.ആര്‍., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് കൊവാക്സിന്‍ വികസിപ്പിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണം ഡല്‍ഹി, മുംബൈ, പട്‌ന, ലക്‌നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. ഇത് കൂടാതെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ട്രസെനേക എന്ന കമ്ബനിയുമായി ചേര്‍ന്ന് നടത്തുന്ന ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണവും പുരോഗമിക്കുകയാണ്.

Related News