Loading ...

Home Kerala

നവംബറില്‍ കോവിഡ്‌ ഇരട്ടിയായേക്കും; മരണം രണ്ടായിരത്തിലേക്ക്‌

കൊച്ചി : സംസ്‌ഥാനത്ത്‌ നവംബറില്‍ കോവിഡ്‌ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നും മരണനിരക്ക്‌ വര്‍ധിക്കുമെന്നും വിദഗ്‌ധരുടെ മുന്നറിയിപ്പ്‌. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ള തോതിലേക്ക്‌ കോവിഡ്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി എത്താനും താമസമേറും. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി ഇപ്പോള്‍ 13.5 ആണ്‌. കേവലം അഞ്ചാണ്‌ ലോകാരോഗ്യ സംഘടനയുടെ കോവിഡ്‌ സൂചകം. അതില്‍ കൂടുന്നത്‌ അപകടമാണെന്നു ലോകാരോഗ്യ സംഘടന വ്യക്‌തമാക്കിയിട്ടുണ്ട്‌. പോസിറ്റിവിറ്റി കൂടുന്നത്‌ രോഗവ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്‌.
നൂറുപേരെ പരിശോധിക്കുമ്ബോള്‍ 13.5 പേര്‍ക്കാണ്‌ ഇപ്പോള്‍ രോഗം കണ്ടുവരുന്നത്‌. നവംബര്‍ അവസാനമാകുമ്ബോഴേക്കും സംസ്‌ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നാണ്‌ ആരോഗ്യ വകുപ്പ്‌ കണക്കാക്കുന്നത്‌. കഴിഞ്ഞ മാസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതു കണക്കാക്കി തയാറാക്കിയ പട്ടിക അടിസ്‌ഥാനമാക്കിയാണ്‌ ഈ നിഗമനം. നവംബറില്‍ രോഗികളുടെ എണ്ണം 6.6 ലക്ഷവും മരണം രണ്ടായിരവും എത്താന്‍ വര്‍ധിച്ച സാധ്യതയുണ്ടെന്നാണു കരുതുന്നത്‌. ഈ കണക്കില്‍ അഞ്ചുമുതല്‍ ഏഴുശതമാനം വരെ കുറയാനോ കൂടാനോ സാധ്യതയുണ്ടെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

Related News