Loading ...
ലോക ഭക്ഷ്യദിനത്തില്‍ 75 രൂപയുടെ നാണയം കേന്ദ്രസര്‍ക്കാര്‍
പുറത്തിറക്കി. ഭക്ഷ്യോല്‍പ്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര
സഭയുടെ കീഴിലുളള ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ 75-ാം വാര്‍ഷിക
ദിനത്തില്‍ പ്രതീകാത്മകമായാണ് 75 രൂപയുടെ നാണയം പുറത്തിറക്കിയത്. പുതുതായി
വികസിപ്പിച്ചെടുത്ത 17 വിത്തുകള്‍ നാടിന് സമര്‍പ്പിച്ച് കൊണ്ട് നടത്തിയ
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാണയം പുറത്തിറക്കിയത്. പോഷകാഹാര
കുറവ് ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍
ലോക ഭക്ഷ്യദിനം പ്രേരകമാകട്ടെയെന്ന് മോദി പറഞ്ഞു. ഈ വര്‍ഷത്തെ
സമാധാനത്തിനുളള നൊബേല്‍ സമ്മാനം ലഭിച്ച വേള്‍ഡ് ഫുഡ് പ്രോഗ്രാമിനെ മോദി
അഭിനന്ദിച്ചു.
ഇതൊരു വലിയ നേട്ടമാണ് എന്ന് പറഞ്ഞ മോദി,
സംഘടനയുമായുളള ചരിത്രപരമായ സഹകരണത്തില്‍ ഇന്ത്യ സംതൃപ്തി
പ്രകടിപ്പിക്കുന്നതായും വ്യക്തമാക്കി. 75 രൂപയുടെ നാണയത്തിന് ഒപ്പം
പുതുതായി വികസിപ്പിച്ചെടുത്ത 17 വിളകളും നാടിന് സമര്‍പ്പിച്ചു. എട്ടു
വിളകളില്‍ നിന്നാണ് ഉയര്‍ന്ന അത്യുല്‍പ്പാദന ശേഷിയുളള വിത്തുകള്‍
വികസിപ്പിച്ചത്.