Loading ...

Home National

ഇന്ത്യയുടെ ആദ്യ ഓസ്കാര്‍ ജേതാവ് ഭാനു അതയ്യ അന്തരിച്ചു

മുംബൈ: വസ്ത്രാലങ്കാര വിദഗ്ധയും ഇന്ത്യയുടെ ആദ്യ ഓസ്കാര്‍ ജേതാവുമായ ഭാനു അതയ്യ (91) അന്തരിച്ചു. മുംബൈ ചന്ദന്‍വാഡിയിലെ വസതിയിലായിരുന്നു അന്ത്യം. ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നെന്ന് മകള്‍ അറിയിച്ചു. 1983ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത 'ഗാന്ധി' സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അതയ്യക്ക് ഓസ്കാര്‍ പുരസ്കാരം ലഭിച്ചത്.ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്ന ഭാനു അതയ്യ മഹാരാഷ്ട്രയിലെ കോലാപൂരില്‍ 1929 ഏപ്രില്‍ 28നാണ് ജനിച്ചത്. 1956ല്‍ സി.ഐ.ഡി എന്ന ചിത്രത്തിലൂടെയാണ് വസ്ത്രാലങ്കാര രംഗത്തെത്തിയത്. നൂറോളം ചലച്ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.രണ്ടു തവണ നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ്, ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഭാനു അതയ്യ നേടിയിട്ടുണ്ട്.

Related News