Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 7789 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 7789 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7082 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 50,154 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​തെ​ന്നും ടെ​സ്റ്റ് പോ​സി​റ്റീ​വ് നി​ര​ക്ക് 15.53 ശ​ത​മാ​ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.പു​തി​യ​താ​യി 23 മ​ര​ണ​ങ്ങ​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 1089 ആ​യി. രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ല്‍ 6486 പേ​ര്‍​ക്ക് സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1049 പേ​രു​ടെ സമ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 128 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.സം​സ്ഥാ​ന​ത്ത് പ​ത്തു​ല​ക്ഷ​ത്തി​ല്‍ 8911 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​ത്. പ​ത്തു​ല​ക്ഷ​ത്തി​ല്‍ 31 എ​ന്ന​താ​ണ് നി​ല​വി​ലെ മ​ര​ണ​നി​ര​ക്കെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

നി​ല​വി​ല്‍ 94517 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ആ​കെ 2,15,149 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട്ട് 1246 ഉം ​എ​റ​ണാ​കു​ള​ത്ത് 1209 ഉം ​പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

Related News