Loading ...

Home Kerala

മഹാകവി അക്കിത്തം വിടവാങ്ങി

പാ​ല​ക്കാ​ട്: വി​ശ്വ​മാ​ന​വി​ക​ത​യു​ടെ സ്നേ​ഹ​ദ​ര്‍​ശ​നം ക​വി​ത​യി​ല്‍ ആ​വാ​ഹി​ച്ച മ​ഹാ​ക​വി അ​ക്കി​ത്തം (94) അ​ന്ത​രി​ച്ചു. അ​ക്കി​ത്തം അ​ച്യു​ത​ന്‍ നമ്പൂതിരി  എ​ന്നാ​ണ് മു​ഴു​വ​ന്‍ പേ​ര്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.10നാ​യി​രു​ന്നു അ​ന്ത്യം. ദീ​ര്‍​ഘ​നാ​ളാ​യി ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ​തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ര​ള്‍, മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്നു.
മ​ര​ണ​സ​മ​യ​യ​ത്ത് ഭാ​ര്യ​യും മ​ക്ക​ളും അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ഭൗ​തി​ക ശ​രീ​രം രാ​വി​ലെ സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും പൊ​തു​ദ​ര്‍​ശ​നം. തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട്ടേ​ക്കു കൊ​ണ്ടു​പോ​കും.

വി.​ടി. ഭ​ട്ട​തി​രി​പ്പാ​ടി​നൊ​പ്പം സ​മു​ദാ​യ ന​വീ​ക​ര​ണ യ​ജ്ഞ​ത്തി​ല്‍‍ പ​ങ്കാ​ളി​യാ​യ അ​ക്കി​ത്തം കേ​ര​ളീ​യ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗം​കൂ​ടി​യാ​യി​രു​ന്നു. ക​വി​ത​ക്കു പു​റ​മെ നി​ര​വ​ധി ചെ​റു​ക​ഥ​ക​ളും ലേ​ഖ​ന​ങ്ങ​ളും, വി​വ​ര്‍​ത്ത​ന​ങ്ങ​ളും, തൂ​ലി​കാ​ചി​ത്ര​ങ്ങ​ളു​ടെ​യും സ്ര​ഷ്ടാ​വാ​ണ്. നാ​ട​ക​ന​ട​നാ​യും സാ​മൂ​ഹ്യ​പ​രി​ഷ്ക​ര്‍​ത്താ​വാ​യും വേ​ഷ​മി​ട്ടു.‌കു​മ​ര​നെ​ല്ലൂ​രി​ല്‍ പാ​ര്‍​വ​തി അ​ന്ത​ര്‍​ജ​ന​ത്തി​ന്‍റെ​യും അ​ക്കി​ത്തം വാ​സു​ദേ​വ​ന്‍ ന​ന്പൂ​തി​രി​യു​ടെ​യും മ​ക​നാ​യി 1926ല്‍ ​ജ​ന​നം. വേ​ദ​പ​ഠ​ന​ത്തി​നു പു​റ​മേ ഇം​ഗ്ലീ​ഷും, ക​ണ​ക്കും, ത​മി​ഴും പ​ഠി​ച്ചു. കു​മ​ര​നെ​ല്ലൂ​ര്‍ സ്കൂ​ളി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം കോ​ഴി​ക്കോ​ട് സാ​മൂ​തി​രി കോ​ള​ജി​ല്‍ ഇ​ന്‍റ​ര്‍​മീ​ഡി​യേ​റ്റി​നു ചേ​ര്‍​ന്നു. പ​ഠി​പ്പു​തു​ട​രാ​നാ​യി​ല്ല. ചി​ത്ര​ക​ല, സം​ഗീ​തം,ജ്യോ​തി​ഷം എ​ന്നി​വ​യി​ലാ​യി​രു​ന്നു ആ​ദ്യം താ​ല്‍​പ​ര്യം. എ​ട്ടു​വ​യ​സു​മു​ത​ല്‍‍ ക​വി​ത എ​ഴു​തി തു​ട​ങ്ങി.
‌‌
പൊ​ന്നാ​നി​ക​ള​രി​യി​ല്‍ ‍ അം​ഗ​മാ​യ​തോ​ടെ ഇ​ട​ശേ​രി, വി.​ടി, ഉ​റൂ​ബ് ,നാ​ല​പ്പാ​ട​ന്‍ എ​ന്നി​വ​രു​ടെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി. ഈ ​കൂ​ട്ടാ​യ്മ​യാ​ണ് അ​ക്കി​ത്ത​ത്തി​ലെ ക​വി​ത്വ​ത്തെ ഉ​ണ​ര്‍​ത്തി​യ​ത്. ക​വി​ത​ക​ളും ലേ​ഖ​ന​ങ്ങ​ളും മ​റ്റു​മാ​യി അ​ന്പ​തോ​ളം ഗ്ര​ന്ഥ​ങ്ങ​ളെ​ഴു​തി​യ അ​ക്കി​ത്തം ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തെ​യും ദ​ര്‍​ശ​ന​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ചു ത​യാ​റാ​ക്കി​യ ധ​ര്‍​മ്മ​സൂ​ര്യ​ന്‍ എ​ന്ന കൃ​തി ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.1949 ല്‍ ​വി​വാ​ഹി​ത​നാ​യി. ഭാ​ര്യ: ശ്രീ​ദേ​വി അ​ന്ത​ര്‍​ജ​നം. മ​ക്ക​ള്‍: പാ​ര്‍​വ​തി, ഇ​ന്ദി​ര, വാ​സു​ദേ​വ​ന്‍, ശ്രീ​ജ, ലീ​ല, നാ​രാ​യ​ണ​ന്‍.

ജ്ഞാ​പീ​ഠം അ​ട​ക്കം കേ​ന്ദ്ര - കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡു​ക​ള്‍, ഓ​ട​ക്കു​ഴ​ല്‍‍, ആ​ശാ​ന്‍, വ​ള്ള​ത്തോ​ള്‍, ജ്ഞാ​ന​പ്പാ​ന തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ പു​ര​സ്കാ​ര​ങ്ങ​ള്‍ അ​ക്കി​ത്ത​ത്തെ തേ​ടി​യെ​ത്തി. ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞ ലോ​കം, ഒ​രു​കു​ല മു​ന്തി​രി​ങ്ങ, ഒ​രു കു​ട​ന്ന നി​ലാ​വ്, അ​ക്കി​ത്ത​തി​ന്‍റെ കു​ട്ടി​ക​വി​ത​ക​ള്‍(​ക​വി​താ​സ​മാ​ഹാ​രം), ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ഇ​തി​ഹാ​സം (ഗ്ര​ന്ഥ​കാ​വ്യം), ഈ ​ഏ​ട്ട​ത്തി നു​ണ​യേ പ​റ​യൂ (നാ​ട​കം), അ​വ​താ​ള​ങ്ങ​ള്‍, കാ​ക്ക​പ്പു​ള്ളി​ക​ള്‍(​ചെ​റു​ക​ഥാ സ​മാ​ഹാ​രം), ഉ​പ​ന​യ​നം തു​ട​ങ്ങി​യ​വ​യാ​ണ് ശ്ര​ദ്ധേ​യ​മാ​യ കൃ​തി​ക​ള്‍.

Related News