Loading ...

Home Kerala

ര​ണ്ട് ദി​വ​സം കൂ​ടി മ​ഴ തു​ട​രും;11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം അ​തി​തീ​വ്ര​മാ​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി മ​ഴ പെ​യ്തു. ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ പ്ര​ഭാ​വ​ത്താ​ല്‍ അ​ടു​ത്ത ര​ണ്ട് ദി​വ​സം കൂ​ടി കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. മ​ല​പ്പു​റം, വ​യ​നാ​ട് ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള, ക​ര്‍​ണാ​ട​ക തീ​ര​ത്ത് കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ ആ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി.

Related News