Loading ...

Home Kerala

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ​ന്ത്ര​ണ്ടാം പ്ര​തി​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് എ​ന്‍​ഐ​എ

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ​ന്ത്ര​ണ്ടാം പ്ര​തി മു​ഹ​മ്മ​ദ് അ​ലി​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ). കേ​സ് ഡ​യ​റി​യു​ടെ ആ​റു വോ​ള്യം പ​രി​ശോ​ധി​ച്ച​ശേ​ഷം ഏ​തു പ്ര​തി​ക്കാ​ണ് ഐ​എ​സ് ബ​ന്ധ​മെ​ന്നു ചോ​ദി​ച്ച​തി​ന്‍റ മ​റു​പ​ടി​യാ​യാ​ണ് എ​ന്‍​ഐ​എ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ള്‍ ഭാ​വി​യി​ലും സ്വ​ര്‍​ണ​ക്ക​ട​ത്തി​നു വി​ശ​ദ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ തെ​ളി​വു​ക​ള്‍ വീ​ണ്ടെ​ടു​ത്തു. ഓ​രോ ഇ​ട​പാ​ടു​ക​ളു​ടേ​യും തി​യ​തി​വ​ച്ചു​ള്ള രേ​ഖ​ക​ള്‍ സ​രി​ത്ത് ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ജൂ​ലൈ​ക്കു​ശേ​ഷം എ​ത്തേ​ണ്ട ക​ണ്‍​സൈ​ന്‍​മെ​ന്‍റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

തൊ​ടു​പു​ഴ​യി​ല്‍ അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട വ്യ​ക്തി​യാ​ണു മു​ഹ​മ്മ​ദ് അ​ലി. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ജ​ലാ​ലി​ന്‍റെ ഡ്രൈ​വ​റാ​ണ് ഇ​യാ​ള്‍. ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍​നി​ന്നു ല​ഭി​ച്ച പ​ണം തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന എ​ന്‍​ഐ​എ​യു​ടെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ലി​നു തെ​ളി​വു ന​ല്‍​കാ​ന്‍ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നാ​യി കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. കേ​സി​ലെ 10 പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ബു​ധ​നാ​ഴ്ച വാ​ദം കേ​ള്‍​ക്കും. സ്വ​പ്ന​യു​ടെ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച​യാ​ണു പ​രി​ഗ​ണി​ക്കു​ക.

Related News