Loading ...

Home National

ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം

റാ​​​ഞ്ചി: ഭീ​​​മ കൊ​​​റേ​​​ഗാ​​​വ് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മാ​​​വോ​​​യി​​​സ്റ്റ് ബ​​​ന്ധം ആ​​​രോ​​​പി​​​ച്ച്‌ ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​നാ​​​യ ഫാ. ​​​​​​സ്റ്റാ​​​​​​ന്‍ സ്വാ​​​​​​മി​​​യെ (ഫാ. ​​​​​​സ്റ്റ​​​​​​ന്‍​​​​​​സി​​​​​​ലാ​​​​​​വോ​​​​​​സ് ലൂ​​​​​​ര്‍​​​​​​ദ് സ്വാ​​​​​​മി) അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​ല്‍ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം. അ​​​റ​​​സ്റ്റ് ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ പീ​​​പ്പി​​​ള്‍​​​സ് യൂ​​​ണി​​​യ​​​ന്‍ ഫോ​​​ര്‍ സി​​​വി​​​ല്‍ ലി​​​ബ​​​ര്‍​​​ട്ടീ​​​സ് (പി​​​യു​​​സി​​​എ​​​ല്‍) പ​​റ​​ഞ്ഞു.

ഫാ.​​​സ്റ്റാ​​​ന്‍ സ്വാ​​​മി​​​യെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​ത് അ​​​സ്വ​​​സ്ഥ​​​ത​​​യും വേ​​​ദ​​​ന​​​യും സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​ണെ​​ന്നു റാ​​​ഞ്ചി രൂ​​​പ​​​ത​ പ്ര​​​തി​​​ക​​​രി​​ച്ചു. വൃ​​​ദ്ധ​​​നാ​​​യ ഒ​​​രാ​​​ളെ അ​​​ര്‍​​​ധ​​​രാ​​​ത്രി അ​​​റ​​​സ്റ്റ്ചെ​​​യ്യു​​​ന്ന ത​​​രം എ​​​ന്തു സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്നു രൂ​​​പ​​​ത സം​​​ശ​​​യം ഉ​​​ന്ന​​​യി​​​ച്ചു. പ്രാ​​​യാ​​​ധി​​​ക്യ​​​മു​​​ള്ള ഒ​​​രാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ന്പോ​​​ള്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. ​ത​​​നി​​​ക്ക് അ​​​സു​​​ഖ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും പ​​​ക​​​ല്‍ ഓ​​​ഫീ​​​സി​​​ലെ​​​ത്തി അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ന്‍ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​റ​​​സ്റ്റ്ചെ​​​യ്യാ​​​നെ​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ എ​​​ന്‍​​​ഐ​​​എ​​​യു​​​ടെ നീ​​​ക്കം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നു റാ​​​ഞ്ചി രൂ​​​പ​​​ത പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​ഞ്ഞു.

റാ​​​​​​ഞ്ചി​​​​​​യി​​​​​​ലെ ബ​​​​​​ഗൈ​​​​​​ച കാ​​​​​ന്പ​​​​​​സി​​​​​​ല്‍​​​നി​​​​​​ന്നു വ്യാ​​​ഴാ​​​ഴ്ച അ​​​ര്‍​​​ധ​​​രാ​​​ത്രി​​​യാ​​​ണ് ഫാ. ​​​​​​സ്റ്റാ​​​​​​ന്‍ സ്വാ​​​​​​മി​​​യെ എ​​​ന്‍​​​ഐ​​​എ സം​​​ഘം അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​ത്. തു​​​ട​​​ര്‍​​​ന്ന് മും​​​​​​ബൈ​​​​​​യി​​​​​​ല്‍ എ​​​​​​ത്തി​​​​​​ച്ച്‌ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ല്‍ ഹാ​​​​​​ജ​​​​​​രാ​​​​​​ക്കി​​​​​​യ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ ഒ​​​​​​ക്ടോ​​​​​​ബ​​​​​​ര്‍ 23 വ​​​​​​രെ ജു​​​​​​ഡീ​​​​​​ഷ​​​​​​ല്‍ ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ല്‍ വി​​​​​​ട്ടു. എണ്‍പത്തിമൂന്നുകാരനായ ഫാ. ​​​​​​സ്റ്റാ​​​​​​ന്‍ സ്വാ​​​​​​മി ഇ​​​​​​പ്പോ​​​​​​ള്‍ ന​​​​​​വി മും​​​​​​ബൈയി​​​​​​ലെ ത​​​​​​ലോ​​​​​​ജ സെ​​​​​​ന്‍​​​​​​ട്ര​​​​​​ല്‍ ജ​​​​​​യി​​​​​​ലി​​​ലാ​​​​​​ണ്.

Related News