Loading ...

Home National

ശശികലയ്ക്കെതിരെ പന്നീര്‍ശെല്‍വം ; തമിഴ്നാട്ടില്‍ പൊട്ടിത്തെറി

ചെന്നൈ :  à´’ പന്നീര്‍ശെല്‍വം അടക്കമുള്ള മുതിര്‍ന്ന എഐഎഡിഎംകെ  നേതാക്കള്‍ എഐഎഡിഎംകെ ജനറല്‍സെക്രട്ടറി വി കെ ശശികലക്കെതിരെ രംഗത്തുവന്നതോടെ തമിഴ്നാട് രാഷ്ട്രീയം കലങ്ങിമറയുന്നു. ചൊവാഴ്ച രാത്രി ജയലളിതയുടെ സമാധിസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ à´’ പന്നീര്‍ശെല്‍വം ശശികലക്കെതിരെ പൊട്ടിത്തെറിച്ചു.  തന്നെ നിര്‍ബന്ധിപ്പിച്ചു രാജിവെപ്പിക്കുകയായിരുന്നുവെന്ന് പന്നീര്‍ശെല്‍വം പറഞ്ഞു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് റവന്യൂ മന്ത്രിയായ ആര്‍ ബി ഉദയകുമാര്‍ ആണ്. അദ്ദേഹം മാത്രമാണ് ശശികല മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതായി താനറിഞ്ഞില്ല. ഉദയകുമാറാണ് തന്നോട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. തന്നെകൊണ്ട് രാജിവെപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായി താന്‍ അപമാനിക്കപ്പെട്ടു. ശശികലയെ പിന്തുണക്കാന്‍ നിര്‍ബന്ധിതനായി. പാര്‍ടിയെ പിളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. ജയലളിതയുടെ ആഗ്രഹപ്രകാരമാണ് താന്‍ മുഖ്യമന്ത്രിയായത്. തനിക്കുള്ള ജനസമ്മതി കണ്ടാണ് ജയലളിത തന്നെ മുഖ്യമന്ത്രിയാക്കിയത്. തന്റെ ഭരണകാലത്ത് കുറെ നേട്ടങ്ങളും കൈവരിച്ചു. ജല്ലിക്കട്ട് അടക്കമുള്ള വിഷയങ്ങളില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞു. പാര്‍ടിയില്‍ പിളര്‍പ്പുണ്ടാകരുതെന്ന് ജയലളിത തന്നോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ടിയും ജനങ്ങളും പറഞ്ഞാല്‍ താന്‍ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.നിയുക്ത മുഖ്യമന്ത്രി ശശികലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പന്നീര്‍ശെല്‍വം രംഗത്ത്വന്നത് തമിഴ്നാട് ഭരണത്തിലും രാഷ്ട്രീയത്തില്‍ വലിയ നാടകീയതയിലേക്കാണ് നയിക്കുന്നത്. ശശികലക്കെതിരെ ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകള്‍ദീപയും പാര്‍ടി സ്ഥാപകനേതാവ് എച്ച് പാണ്ഡ്യനും രംഗത്തുണ്ട്.കേസുകളുടെയും വിവാദങ്ങളുടെയും പുകമറയില്‍ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതമായി നീളുന്നത് തമിഴ്നാട്ടില്‍ ഗുരുതരമായ രാഷ്ട്രീയ-à´­à´°à´£ പ്രതിസന്ധിക്ക് വഴിവെക്കുതിനിടെ ചൊവാഴ്ച രാത്രി പന്നീര്‍ശെല്‍വം നാടകീയമായി ശശികലക്കെതിരെ രംഗത്തെത്തിയത്. തമിഴ്നാട്ടില്‍ ഭരണസ്തംഭനാവസ്ഥയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.അനധികൃതസ്വത്ത് കേസില്‍ സുപ്രീംകോടതിവിധി അടുത്ത ആഴ്ച വരാനിരിക്കെ, തിടുക്കത്തില്‍ ശശികല അധികാരമേല്‍ക്കുന്നതില്‍ ഗവര്‍ണര്‍ക്ക് അഭിപ്രായവ്യതാസമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമോപദേശം തേടിയെന്നും ദേശീയവാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ശശികല അധികാരമേല്‍ക്കുന്നത് ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്.ശശികല അധികാരത്തിലെത്തുമെന്ന് സൂചന ലഭിച്ചതോടെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ ചുമതലകളില്‍ നിന്നുവിട്ടുനില്‍ക്കുന്നു.  എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥയായ സ്പെഷല്‍ ഡ്യൂട്ടി ഓഫീസര്‍  ശാന്ത ഷീല നായര്‍ ചുമതലയില്‍നിന്നു മാറിനില്‍ക്കുയാണ്. രഹസ്യാന്വേഷണതലവനായ ഐജി കെ എന്‍ സത്യമൂര്‍ത്തിയും ഓഫീസില്‍ എത്തുന്നില്ല. സര്‍ക്കാരിന്റെ ഉപദേശകപദവിയിലുണ്ടായിരുന്ന ഷീല ബാലകൃഷ്ണന്‍  നേരത്തെ ഒഴിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ  സെക്രട്ടറി പദവിയിലുണ്ടായിരുന്ന കെ എന്‍ വെങ്കിട്ടരാമനും à´Ž രാമലിംഗവും സ്ഥാനംഒഴിഞ്ഞു.ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷയായിരുന്ന ശാന്തയെ ജയലളിത നേരിട്ടാണ് സ്പെഷ്യല്‍ ഓഫീസറായി നിയോഗിച്ചത്. ജയലളിതയോട് കൂറുപുലര്‍ത്തിയിരുന്ന ഉന്നതഉദ്യോഗസ്ഥരെ ഒന്നൊന്നായി ശശികല കൈവിടുകയാണെന്ന ആരോപണവുമുണ്ട്. മുതിര്‍ന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ സ്ഥാനമാറ്റത്തിന് ശ്രമിക്കുകയാണ്.

Related News