Loading ...

Home Kerala

കേരളത്തിൽ ഇന്ന് 5,445 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 5,445 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 7,003 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 24 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 55 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 195 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 4,616 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 502 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

മ​ല​പ്പു​റം 1,024, കോ​ഴി​ക്കോ​ട് 688, കൊ​ല്ലം 497, തി​രു​വ​ന​ന്ത​പു​രം 467, എ​റ​ണാ​കു​ളം 391, തൃ​ശൂ​ര്‍ 385, ക​ണ്ണൂ​ര്‍ 377, ആ​ല​പ്പു​ഴ 317, പ​ത്ത​നം​തി​ട്ട 295, പാ​ല​ക്കാ​ട് 285, കാ​സ​ര്‍​ഗോ​ഡ് 236, കോ​ട്ട​യം 231, വ​യ​നാ​ട് 131, ഇ​ടു​ക്കി 121 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. à´®â€‹à´²â€‹à´ªàµà´ªàµâ€‹à´±à´‚ 916, കോ​ഴി​ക്കോ​ട് 651, കൊ​ല്ലം 477, തി​രു​വ​ന​ന്ത​പു​രം 349, എ​റ​ണാ​കു​ളം 291, തൃ​ശൂ​ര്‍ 377, ക​ണ്ണൂ​ര്‍ 261, ആ​ല​പ്പു​ഴ 306, പ​ത്ത​നം​തി​ട്ട 181, പാ​ല​ക്കാ​ട് 164, കാ​സ​ര്‍​ഗോ​ഡ് 218, കോ​ട്ട​യം 229, വ​യ​നാ​ട് 126, ഇ​ടു​ക്കി 70 എ​ന്നി​ങ്ങ​നേ​യാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.തി​രു​വ​ന​ന്ത​പു​രം 1,520, കൊ​ല്ലം 259, പ​ത്ത​നം​തി​ട്ട 139, ആ​ല​പ്പു​ഴ 457, കോ​ട്ട​യം 375, ഇ​ടു​ക്കി 69, എ​റ​ണാ​കു​ളം 707, തൃ​ശൂ​ര്‍ 460, പാ​ല​ക്കാ​ട് 407, മ​ല​പ്പു​റം 876, കോ​ഴി​ക്കോ​ട് 1,113, വ​യ​നാ​ട് 129, ക​ണ്ണൂ​ര്‍ 387, കാ​സ​ര്‍​ഗോ​ഡ് 105 എ​ന്നി​ങ്ങ​നേ​യാ​ണ് പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന് നെ​ഗ​റ്റീ​വാ​യ​ത്.ഇ​തോ​ടെ 90,579 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 1,67,256 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

Related News