Loading ...

Home Kerala

ഹാഥ്‌രസില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന് എതിരെ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി യുപി പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് എതിരെ യുപി പൊലീസ് രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി. തിങ്കളാഴ്ചയാണ് ഹാഥ്‌രസിലേക്ക് പോയ സിദ്ധിഖിനെയും മറ്റ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ധിഖിനൊപ്പമുണ്ടായിരുനനവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് എന്നാണ് പൊലീസ് പറയുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ധിഖ് കാപ്പന്‍. മലപ്പുറം സ്വദേശിയായ സിദ്ധിഖിന് പുറമെ, മുസഫര്‍ നഗര്‍ സ്വദേശി ആതിഖ് ഉര്‍ റഹ്മാന്‍, ബറിയാച്ച്‌ സ്വദേശി മസൂദ് അഹമ്മദ്, റാംപൂര്‍ സ്വദേശി ആലം എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ടിനെ ഉത്തര്‍പ്രദേശില്‍ നേരത്തെ നിരോധിച്ചതാണ്. സംശകരമായ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് യുപി പൊലീസിന്റെ വിശദീകരണം. ഇവരുടെ മൊബൈല്‍ ഫോണുകളും ലാപ്പ്‌ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു. മത സാഹോദര്യം തകര്‍ക്കുന്ന തരത്തിലുള്ള പുസ്തകങ്ങളും ലഘുലേഖകളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു എന്നാണ് പൊലീസ് പറയുന്നത്.

Related News