Loading ...

Home Kerala

മെഡിക്കൽ കോളേജ് സമരം; നിരോധനാജ്ഞ ലംഘിച്ചതിന് ഡോക്ടർമാർക്കെതിരെ കേസ്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രോ​ധ​നാജ്ഞ ലം​ഘി​ച്ചു സ​മ​രം ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ന്‍​പ​തോ​ളം ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യെ പു​ഴു​വ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മൂ​ന്ന് ജീ​വ​ന​ക്കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ച്‌ സ​മ​രം ന​ട​ത്തി​യ​ത്. രാ​വി​ലെ എ​ട്ട് മു​ത​ല്‍ 10 വ​രെ​യാ​ണ് സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഡ്യൂ​ട്ടി ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന ന​ഴ്‌​സ​സ് യൂ​ണി​യ​ന്‍                            ജി​ല്ല​യില്‍  ക​രി​ദി​നം ആ​ച​രി​ക്കും.അ​തേ​സ​മ​യം, ഡോ​ക്ട​റു​ടെ​യും ഹെ​ഡ്‌​ന​ഴ്‌​സു​മാ​രു​ടെ​യും സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തു​ട​ര്‍​ന്ന് സ​മ​രം പ്ര​ഖ്യാ​പി​ച്ച ന​ഴ്‌​സു​മാ​രു​മാ​യും ഡോ​ക്ട​ര്‍​മാ​രു​മാ​യും മ​ന്ത്രി ന​ട​ത്തി​യ ച​ര്‍​ച്ച അ​ല​സി​പി​രി​ഞ്ഞു.

Related News