Loading ...

Home National

ഇന്ത്യ-ജര്‍മനി എയര്‍ ബബിള്‍ ധാരണ റദ്ദാക്കി;ഇരു രാജ്യങ്ങളും സര്‍വ്വീസ് നിര്‍ത്തി

ഡൽഹി: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള എയര്‍ ബബിള്‍ ധാരണ റദ്ദാക്കി. ഇരു രാജ്യങ്ങളിലേയും എയര്‍ലൈന്‍സ് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു. എയര്‍ ഇന്ത്യക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസിന് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും ലുഫ്താന്‍സ എയര്‍ലൈന്‍, സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെ നിര്‍ത്തിവെച്ചിരുന്നു. എയര്‍ ഇന്ത്യയും ഡൽഹിയില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി.

'ജര്‍മ്മന്‍ അധികൃതര്‍ അനുമതി പിന്‍വലിച്ചതോടെ ഫ്രാങ്ക്‌ഫോര്‍ട്ടിലേക്കും പുറത്തേക്കുമുള്ള എയര്‍ ഇന്ത്യ  വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ഡൽഹി ഫ്രാങ്ക്‌ഫോര്‍ട്ട് സെക്ടറില്‍ 10 വിമാനങ്ങളും ഡൽഹിക്കും ബംഗ്‌ളൂരുവിനുമിടയില്‍ രണ്ട് വിമാനങ്ങളും ഒക്ടോബര്‍ 2 വരെ സര്‍വ്വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു.ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി ലുഫ്താന്‍സ് ചൊവ്വാഴ്ച്ച അറിയിച്ചിരുന്നു. സെപ്തംബര്‍ 20 വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഒക്ടോബറില്‍ സര്‍വ്വീസ് നടത്താനുള്ള അപേക്ഷ നിരസിച്ചതോടെയാണ് നടപടി.ധാരണ പ്രകാരം ആഴ്ചയില്‍ 20 സര്‍വ്വീസുകളാണ് ലുഫാതാന്‍സ്‌ക്ക് അനുമതിയുള്ളത്. എന്നാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മൂന്നോ നാലോ സര്‍വ്വീസുകള്‍ മാത്രം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതേടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിരുന്നുവെങ്കിലും ജര്‍മനി അടക്കമുള്ള 16 രാജ്യങ്ങളുമായി ഇന്ത്യ ഏര്‍പ്പെട്ട എയര്‍ ബബിള്‍ കരാര്‍ പ്രകാരം പ്രത്യേകം വിമാന സര്‍വ്വീസുകള്‍ അനുവദിച്ചിരുന്നു.

Related News