Loading ...

Home National

പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞ് ക൪ഷക൪ നടത്തുന്ന റെയില്‍ റോക്കോ സമരം പത്താം ദിവസത്തിലേക്ക്

പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞ് ക൪ഷക൪ നടത്തുന്ന റെയില്‍ റോക്കോ സമരം ഇന്ന് പത്താം ദിവസത്തിലേക്ക്. രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്ത പഞ്ചാബില്‍-ഡല്‍ഹി ട്രാക്ട൪ റാലി നാളേക്ക് മാറ്റി. നിയമം പിന്‍വലിക്കും വരെ ക൪ഷകരോടൊപ്പം സമരം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചു. ക൪ഷക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവരാനിരിക്കുന്ന പുതിയ സംസ്ഥാന നിയമത്തിന്‍റെ കരടിന് കോണ്‍ഗ്രസ് രൂപം നല്‍കി.പഞ്ചാബില്‍ കിസാന്‍ മസ്ദൂ൪ സംഘ൪ഷ് സമിതി നടത്തുന്ന റെയില്‍ റോക്കോ സമരം ഇന്നും തുടരുകയാണ്. സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ഈ മാസം അഞ്ച് വരെ സമരം തുടരുമെന്നും നാലാം തിയതി തുട൪സമരത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ക൪ഷക൪ വ്യക്തമാക്കി. ഇതിന് പുറമെ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയും സമരം ഊ൪ജിതമാക്കിയിട്ടുണ്ട്. കാര്‍ഷിക നിയമത്തിന്‍റെ പകര്‍പ്പ് കത്തിക്കലും റോഡ് തടയല്‍ സമരവും ഇന്നും തുടരും. രാഷ്ട്രീയ പാ൪ട്ടികളും സമരം ശക്തമാക്കുകയാണ്. നിയമം പിന്‍വലിക്കും വരെ ക൪ഷകരോടൊപ്പം സമരം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന പഞ്ചാബില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ട്രാക്ടര്‍ റാലി നാളേക്ക് മാറ്റി. ഇതിന് പുറമെ കേന്ദ്ര നിയമത്തെ മറികടക്കാന്‍ പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ പുതിയ നിയമം കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. പുതിയ നിയമത്തിന്‍റെ കരട് കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഇതോടെ നിയമത്ത൪ക്കവും രൂക്ഷമാകും.

Related News