Loading ...

Home youth

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഞായറാഴ്ച ; കേരളത്തില്‍ 78 കേന്ദ്രങ്ങളില്‍

തിരുവനന്തപുരം : യുപിഎസ്‌സിയുടെ സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷ ഞായറാഴ്ച                               ( ഒക്ടോബര്‍ നാല് ) നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. കേരളത്തില്‍ നിന്നു മുപ്പതിനായിരത്തോളം അപേക്ഷകരാണുളളത്. കോവിഡ് പശ്ചാത്തലത്തില്‍ വിശദ മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ നടത്തിപ്പിനുളള ജീവനക്കാര്‍ക്കും അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച്‌ പരീക്ഷാ കേന്ദ്രത്തിലെത്താം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുളളവര്‍ക്കും യാത്ര ചെയ്യാം. കെഎസ്‌ആര്‍ടിസി, കൊച്ചി മെട്രോ അടക്കമുളളവ സര്‍വീസ് നടത്തും. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍/ സ്മാര്‍ട് വാച്ചുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല. ഇതുറപ്പാക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും പൊലീസിനെ നിയോഗിക്കും. പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുന്‍പു ഹാളിലേക്ക് പ്രവേശനം നല്‍കും. കൃത്യമായ സാമൂഹിക അകലം പാലിച്ചേ പരീക്ഷാ ഹാളിലേക്കും പുറത്തേക്കുമുളള യാത്ര അനുവദിക്കൂ. ആര്‍ക്കെങ്കിലും പനിയോ, ചുമയോ, തുമ്മലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ഇന്‍വിജിലേറ്ററെ അറിയിക്കണം. ഇവര്‍ക്കു പരീക്ഷ എഴുതാന്‍ പ്രത്യേക മുറി അനുവദിക്കും. പരീക്ഷ നടക്കുന്നതിനു 10 മിനിറ്റ് മുന്‍പ് മുഖ്യ പ്രവേശന കവാടം അടയ്ക്കും. അതിനു ശേഷം പ്രവേശനം അനുവദിക്കില്ല. എല്ലാവരും മുഖാവരണം ധരിക്കണം. തിരിച്ചറിയലിനായി ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെടുമ്ബോള്‍ മാത്രമേ മുഖാവരണം മാറ്റേണ്ടതുളളൂ. സാനിറ്റൈസര്‍ കയ്യില്‍ കരുതാം.

Related News