Loading ...

Home National

മോറട്ടോറിയം: സുപ്രീംകോടതി ഒക്‌ടോബര്‍ 5 ന് തുടര്‍വാദം കേള്‍ക്കും

വായ്പകളുമായി ബന്ധപ്പെട്ട മോറട്ടോറിയം കാലാവധി നീട്ടുന്നതും പലിയ ഒഴിവാക്കണമെന്നുമുള്ള ഹര്‍ജിയില്‍ തുടര്‍വാദം സുപ്രീംകോടതി ഒക്‌ടോബര്‍ 5 ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷന്‍ അദ്ധ്യക്ഷനായ ബഞ്ചാണ് തുടര്‍വാദം കേള്‍ക്കുന്നത്. അതുവരെ നിലനില്‍ക്കുന്ന ഇടക്കാല ഉത്തരവ് തുടരും. പലിശ ഒഴിവാക്കാനും മോറട്ടോറിയം കാലാവധി നീട്ടാനും ആവശ്യപ്പെട്ടുള്ള ഹര്‍ജി സെപ്തംബര്‍ 28 ന് തന്നെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. വാദം വീണ്ടും കേള്‍ക്കുന്ന സാഹചര്യത്തില്‍ നിക്ഷേപങ്ങളെ നോണ്‍ - പെര്‍ഫോമിംഗ് അസ്സറ്റ് വിഭാഗത്തില്‍ പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം രണ്ടു മാസം കൂടി തുടരും. ഇക്കാര്യത്തില്‍ ഒക്‌ടോബര്‍ 1 ന് മറുപടി നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ചെറുതെങ്കിലും അനേകം സാമ്ബത്തിക പ്രശ്‌നങ്ങള്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന പ്രശ്‌നമായതിനാല്‍ തീരുമാനം എടുക്കാന്‍ അല്‍പ്പം കൂടി സമയം അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും തീരുമാനം എടുക്കാന്‍ രണ്ടു മൂന്ന് ദിവസങ്ങള്‍ വേണമെന്നുമുള്ള സോളിസിറ്റര്‍ ജനറലിന്റെ വാദം അംഗീകരിക്കുന്നതായി ജസ്റ്റീസ് അശോക് ഭൂഷനും വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇടക്കാല ഉത്തരവ് തുടരട്ടെ എന്നായിരുന്നു കോടതി പ്രഖ്യാപിച്ചത്. വായ്പകളില്‍ പലിശ ഒഴിവാക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് സെപ്തംബര്‍ 10 ന് സുപ്രീംകോടതി പറഞ്ഞത്. അക്കൗണ്ടുകളെ നോണ്‍ പെര്‍ഫോമിംഗ് അസറ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം രണ്ടു മാസത്തേക്ക് കൂടി നീക്കി വെയ്ക്കാന്‍ സെപ്തംബര്‍ 3 ാം തീയതി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മോറട്ടോറിയം കാലയളവില്‍ ബാങ്കുകള്‍ പലിശ ഇനത്തില്‍ വന്‍ നഷ്ടം നേരിടുന്നതായി ആര്‍ബിഐ ജൂണ്‍ 4 ന് പറഞ്ഞിരുന്നു. ഈ നഷ്ടം രണ്ടുലക്ഷം കോടിയോളം വരുമെന്നും ബാങ്കുകളുടെ സാമ്ബത്തീക സ്ഥിതിയെ സാരമായി തന്നെ ബാധിക്കുമെന്നും പറഞ്ഞിരുന്നു.

Related News