Loading ...

Home Kerala

കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസം മഴക്ക് സാധ്യത

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നാളെ മുതല്‍ മൂന്നു ദിവസങ്ങളില്‍ പരക്കെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാപഠന വകുപ്പ് അറിയിച്ചു.
കേരള-തമിഴ് നാട് അതിര്‍ത്തി പ്രദേശം, കര്‍ണാടകയുടെ തെക്കന്‍ മേഖല, ആന്ധ്ര പ്രദേശിന്‍റെ വടക്ക് കിഴക്ക് തീരം, വടക്ക് കിഴക്ക് കുന്നിന്‍ പ്രദേശം, പടിഞ്ഞാറന്‍ തെലുങ്കാന, പശ്ചിമ ബംഗാള്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഇടിമിന്നലോടെ മഴക്ക് സാധ്യതയുള്ളത്. ചൊവ്വാഴ്ച വടക്കന്‍ കേരളം, തമിഴ്നാട്, തെക്കന്‍ കര്‍ണാടക, പുതുച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ്, വടക്ക് കിഴക്കന്‍ കുന്നില്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഇടിമിന്നലോടെ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ പഠന വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച രാത്രിയില്‍ കര്‍ണാടക-തമിഴ്നാട് സംസ്ഥാന അതിര്‍ത്തി, പുതുച്ചേരി എന്നിവിടങ്ങളില്‍ ഭാഗികമായി ദൈര്‍ഘ്യം കുറഞ്ഞ കനത്ത മഴയുണ്ടായേക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related News