Loading ...

Home National

കാര്‍ഷിക ബില്‍ പ്രതിഷേധം; കൂടുതല്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളത്തിന് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ‌ഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങുന്ന്. രാഷ്ട്രപതി ബില്ലുകളില്‍ ഒപ്പുവച്ച ശേഷമായിരിക്കും ഹര്‍ജികള്‍ സമര്‍പ്പിക്കുക.അതേസമയം, കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധം രാജ്യത്ത് തുടരുകയാണ്. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയിന്‍ ഗതാഗതത്തെ പോലും കര്‍ഷക സമരം ബാധിച്ചു. പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞുള്ള പ്രതിഷേധങ്ങളും തുടരും. സെപ്തംബര്‍ 28ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related News