Loading ...

Home National

ബീഹാ‍ര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

പാറ്റ്ന: ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണന്‍ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 28, നവംബര്‍ 3, നംവബര്‍ ഏഴ് എന്നിവയാണ് തിരഞ്ഞെടുപ്പ് തീയതികള്‍. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് കമ്മീഷണന്‍ അറിയിച്ചു.ഇത്തവണ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാവും പോളിംഗ് സമയം. ക്വാറന്‍്റൈനില്‍ കഴിയുന്ന വോട്ട‍ര്‍മാര്‍ക്കും തെര‍ഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാവും. തിരഞ്ഞെടുപ്പിന്‍്റെ അവസാനദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ട‍ര്‍മാരുടെ പോളിം​ഗ്. നിലവിലെ ബീഹാര്‍ നിയമസഭയുടെ കാലാവധി നവംബര്‍ 29-നാണ് അവസാനിക്കുന്നത്. 243 അംഗ നിയമസഭയില്‍ 38 സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിനും രണ്ട് സീറ്റുകള്‍ പട്ടികവിഭാഗത്തിനായുമായി സംവരണം ചെയ്യപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ബീഹാറില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

Related News