Loading ...

Home Kerala

ക്വാറന്റീന്‍ കാലാവധി ഏഴുദിവസമായി കുറച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുന്നവരും . മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവരും ക്വാറന്റീല്‍ കഴിയേണ്ട കാലാവധി ഏഴുദിവസമായി കുറച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി . കേരളത്തിലെത്തുന്നതിന്റെ ഏഴാം ദിവസം കോവിഡ് പരിശോധനക്ക് വിധേയമായി നെഗറ്റീവ് ആയാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. എന്നാലും തുടര്‍ന്നുള്ള ഏഴുദിവസവും ക്വാറന്റീല്‍ കഴിയുന്നതാണ് അഭികാമ്യമെന്നും ഉത്തരവില്‍ നിര്ദേശിച്ചിട്ടുണ്ട്. അതേസമയം ഏഴുദിവസം കഴിഞ്ഞു പരിശോധന നടത്താത്തവര്‍ ആരോഗ്യപ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലേക്ക് വ്യവസായ ആവശ്യങ്ങള്‍ക്കും മറ്റുമായി കുറച്ചു ദിവസത്തേക്ക് മാത്രമായി എത്തുന്നവര്‍ക്ക് മടക്കയാത്രാ ടിക്കറ്റ് ഉണ്ടെങ്കില്‍ ക്വാറന്റീന്‍ വേണ്ടെന്ന് ഉത്തരവിറങ്ങിയിരുന്നു.

Related News