Loading ...

Home National

വിമാന അറ്റകുറ്റപ്പണിക്ക്​ മാത്രം 1583.18 കോടി, മോദിയുടെ വിദേശയാത്രയുടെ മൊത്തം ചിലവ്​ 517.82 കോടിയും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകളുടെ ചിലവുകള്‍ സംബന്ധിച്ച്‌​ ലോക്​സഭയില്‍ അവതരിപ്പിച്ച കണക്കുകളില്‍ അവ്യക്തത. 2015 മുതല്‍ മോദി 58 രാജ്യങ്ങളില്‍ യാത്ര നടത്തിയതായും ഇതിനായി 517.82 ​േകാടി ചെലവായതായും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലോക്​സഭയില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഈ കണക്കുകളില്‍ അവ്യക്തതയുണ്ടെന്നാണ്​​ പ്രധാനമായും ഉയരുന്ന ആരോപണം.ഈ വര്‍ഷം മോദിയുടെ വിദേശയാത്രകളുടെ കണക്കുകള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ലോക്​സഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ കണക്കുകളും പുതുതായി അവതരിപ്പിച്ച കണക്കുകളും തമ്മില്‍ വലിയ അന്തരമുണ്ടെന്നതാണ്​ രസകരം.മാര്‍ച്ചിലെ ബജറ്റ്​ സെഷനില്‍ മുരളീധര​ന്‍ പ്രധാനമന്ത്രിയുടെ വിദേശ പര്യടനം സംബന്ധിച്ച കണക്കുകള്‍ ലോക്​സഭയില്‍ അവതരിപ്പിച്ചപ്പോള്‍ 446.52 കോടി രൂപ ചെലവായതായി അറിയിച്ചിരുന്നു. 2015-16ല്‍ 121.85 ​കോടി രൂപ, 2016 -17ല്‍ 78.52 ​കോടി, 2017 -18ല്‍ 99 കോടി, 2018 -19ല്‍ 100.02 കോടി, 2019-20ല്‍ 46.23 കോടി രൂപ എന്നിങ്ങനെയായിരുന്നു കണക്കുകള്‍.

പ്രധാനമന്ത്രിയുടെ വെബ്​സൈറ്റില്‍ പറയുന്നതുപ്രകാരം 2020 വര്‍ഷത്തില്‍ മോദി വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ല. എന്നിട്ടു​ം കഴിഞ്ഞദിവസം മുരളീധരന്‍ അവതരിപ്പിച്ച കണക്കില്‍ ഇത്​ 571.82 കോടി രൂപയായി. വിദേശ രാജ്യങ്ങളൊന്നും സന്ദര്‍ശിക്കാതെ തന്നെ വി​ദേശയാത്ര ചെലവില്‍ 125.30 ​േകാടിയുടെ വര്‍ധന. 2019 അവസാനം നടത്തിയ യാത്രകളിലെ ചില ബില്ലുകള്‍ ​േലാക്​ഡൗണ്‍ കാലയളവില്‍ ലഭിക്കാതിരുന്നതിനാലാണ്​ കണക്കിലെ വ്യത്യാസമെന്ന്​ പറയുന്നു.പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ സംബന്ധിച്ച്‌​ നേരത്തേയുണ്ടായ വിദേശകാര്യ മന്ത്രാലയത്തി​െന്‍റ പ്രസ്​താവനയും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്​. 2018ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മോദി 90ലധികം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി പറയുന്നു. അന്നത്തെ വിദേശകാര്യ മന്ത്രി വി.കെ. സിങ്​ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വി​േദശ വിദേശ യാത്രകള്‍ക്കായി 2014 മുതല്‍ 2021 കോടി രൂപ ചെലവായതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രധാനമന്ത്രിയുടെ വിമാനത്തി​െന്‍റ അറ്റകുറ്റപ്പണിക്ക്​ മാത്രമായി 1583.18 കോടി ചെലവായതായി കണക്കുകളില്‍ വ്യക്തമാക്കിയിരുന്നു. 2014 ജൂണ്‍ 15 മുതല്‍ 2018 ഡിസംബര്‍ മൂന്ന്​ വരെ ചാര്‍​ട്ടേര്‍ഡ്​ വിമാനങ്ങള്‍ക്ക്​ വേണ്ടി 429.25 കോടി ചെലവായി. മറ്റുചെലവുകളുടെ കണക്കില്‍ 9.11 കോടിയും.
ഇക്കാലയളവില്‍ 48 വിദേശയാത്രകളിലായി 55 രാജ്യങ്ങളാണ്​ പ്രധാനമന്ത്രി സന്ദര്‍ശിച്ചത്​. അതിനു​േശഷം 11 വിദേശയാത്രകള്‍ കൂടി നരേന്ദ്ര മോദി നടത്തിയതായി വെബ്​സൈറ്റില്‍ പറയുന്നു. 2019 അവസാനത്തിലെ ബ്രസീല്‍ സന്ദര്‍ശനവും കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബ്രസീല്‍ യാത്ര സംബന്ധിച്ച ബില്ലുകള്‍ ലഭിച്ചി​ട്ടില്ലെന്ന്​ ​ഏപ്രില്‍ എട്ടിന്​ പ്രധാനമന്ത്രിയുടെ വെബ്​​ൈസറ്റ്​ അപ്​ഡേറ്റും ചെയ്​തിട്ടുണ്ട്​. കണക്കുകളിലെ പൊരുത്തകേടുകള്‍ സംബന്ധിച്ച വിദേശകാര്യമന്ത്രാലയത്തി​​െന്‍റ പ്രതികരണം ആരാഞ്ഞിട്ടുണ്ടെന്നും വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്​ ചെയ്​തു.


Related News