Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 2,910 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,910 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 3022 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 36 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 133 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 2653 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 313 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല​തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍: തി​രു​വ​ന​ന്ത​പു​രം 533, കോ​ഴി​ക്കോ​ട് 376, മ​ല​പ്പു​റം 349, ക​ണ്ണൂ​ര്‍ 314, എ​റ​ണാ​കു​ളം 299 , കൊ​ല്ലം 195, തൃ​ശൂ​ര്‍ 183, പാ​ല​ക്കാ​ട് 167, കോ​ട്ട​യം 156, ആ​ല​പ്പു​ഴ 112, കാ​സ​ര്‍​ഗോ​ഡ് 110, ഇ​ടു​ക്കി 82, വ​യ​നാ​ട് 18, പ​ത്ത​നം​തി​ട്ട 16.

കോ​വി​ഡ് ബാ​ധി​ച്ച്‌ 18 മ​ര​ണ​ങ്ങ​ളും ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. à´‡â€‹à´¤àµ‹â€‹à´Ÿàµ† സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 553 ആ​യി. 88 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 31, ക​ണ്ണൂ​ര്‍ 25, എ​റ​ണാ​കു​ളം 12, കൊ​ല്ലം എട്ട്, മ​ല​പ്പു​റം ആറ്, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍ ര​ണ്ടു വീ​തം, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് ഒ​ന്ന് വീ​തം, എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് 39,285 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 98,724 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,18,907 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 1,93,129 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 25,778 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2681 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 25,848 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ഇ​ന്ന് പ​രി​ശോ​ധ​ന കു​റ​വാ​യി​രു​ന്നു. റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ അ​സ്സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 24,50,599 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

Related News