Loading ...

Home National

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധം; കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു

കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജി വച്ചു. വിവാദമായ കാര്‍ഷിക ബില്ല് മുന്നോട്ട് കൊണ്ടുപോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി. ശിരോമണി അകാലി ദള്‍ പാര്‍ട്ടി നേതാവാണ്. ഭക്ഷ്യ- സംസ്കരണ വകുപ്പ് മന്ത്രിയായിരുന്നു. എന്നാല്‍ സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് പാര്‍ട്ടി അറിയിച്ചു.കാര്‍ഷിക ബില്‍ നിയമമായി പ്രബല്യത്തില്‍ കൊണ്ടുവന്നാല്‍ ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ശിരോമണി അകാലി ദളിന്റെ പക്ഷം. à´Žà´¨àµà´¨à´¾à´²àµâ€ ബിജെപിയുടെ വാദം ബില്ല് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ്. ബില്ല് ലോക്‌സഭയില്‍ വോട്ടിനിടാന്‍ ഇരിക്കെയാണ് ഹര്‍സിമ്രതിന്റെ രാജി.

Related News