Loading ...

Home Business

ലോകത്തെ പകുതി സമ്പത്തും എട്ടുപേരുടെ കൈകളില്‍

വാഷിങ്ടണ്‍: ലോക ജനസംഖ്യയുടെ പകുതിപേര്‍ കൈവശംവെക്കുന്ന സ്വത്തിന് തുല്യമായുള്ള സമ്പത്ത് ഇന്ന് കേവലം ഏട്ടുപേരുടെ കൈകളിലാണെന്ന് പഠനം. അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മാര്‍ജന എന്‍.ജി.ഒ സംഘടനയായ ഓക്സ്ഫാം പുറത്തുവിട്ട പഠനത്തിലാണ് ബില്‍ഗേറ്റ്സും മിഖായേല്‍ ബ്ളൂംബെര്‍ഗുമടക്കമുള്ള എട്ടു കോടീശ്വരന്മാര്‍ കൈയടക്കിയിരിക്കുന്ന സമ്പത്തിന്‍െറ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം മുന്‍ വര്‍ഷങ്ങളിലെക്കാള്‍ കൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടനുസരിച്ച് 62 പേരുടെ കൈവശമായിരുന്നു ലോകത്തെ പകുതിപേരുടെ സ്വത്തിനോളമുള്ള ധനമുണ്ടായിരുന്നത്.സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഓക്സ്ഫാമിന്‍െറ വാര്‍ഷിക യോഗത്തിലാണ് രാഷ്ട്രീയ സാമ്പത്തിക രംഗത്തെ പ്രമുഖര്‍ക്കുമുന്നില്‍ ഇക്കാര്യം അവതരിപ്പിച്ചത്. ധനികനും ദരിദ്രനും തമ്മിലുള്ള അകലം കുറക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ലോകം ശ്രമിക്കണമെന്നും സമ്മേളനം അറിയിച്ചു. അന്തരം കുറക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നിര്‍വഹിച്ചില്ളെങ്കില്‍ ലോകത്ത് അസമത്വം വര്‍ധിക്കുമെന്നും യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോകാനുള്ള ബ്രിട്ടീഷുകാരുടെ തീരുമാനം പോലുള്ള വന്‍ രാഷ്ട്രീയമാറ്റങ്ങള്‍ക്ക് ലോകം സാക്ഷിയാവേണ്ടിവരും.2016 മാര്‍ച്ചില്‍ ഫോബ്സ് മാസിക പുറത്തുവിട്ട കോടീശ്വരന്മാരുടെ പട്ടിക പരിശോധിച്ചാണ് ഓക്സ്ഫാം ഈ പഠനം പുറത്തുവിട്ടിരിക്കുന്നത്. 7500 കോടി ഡോളര്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റിന്‍െറ ഉടമ ബില്‍ഗേറ്റ്സാണ് പട്ടികയില്‍ ഒന്നാമനായുള്ളത്. സ്പെയിനിലെ ഫാഷന്‍ ഡിസൈനിങ് സ്ഥാപനമായ ഇന്‍റിടെക്സിന്‍െറ ഉടമ അമാന്‍സിയോ ഒര്‍ട്ടേഗ, അമേരിക്കന്‍ കോടീശ്വരന്‍ വാരന്‍ ബഫറ്റ്, മെക്സിക്കന്‍കാരനായ കാര്‍ലോസ് സ്ലിം ഹീലോ, ആമസോണ്‍ ഉടമ ജെഫ് ബിസോണ്‍സ്, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, അമേരിക്കന്‍ ബിസിനസ്മാന്‍ ലാരി എലിസണ്‍, മുന്‍ അമേരിക്കന്‍ മേയര്‍ ബ്ളൂംബെര്‍ഗ് എന്നിവരാണ് പട്ടികയിലെ മറ്റുപേര്‍.

Related News