Loading ...

Home Kerala

ഗിഫ്റ്റ് സിറ്റി, അയ്യമ്പുഴയിൽ പ്രതിഷേധം; ജനകീയ മുന്നേറ്റ സമിതി രൂപീകരിച്ചു

അയ്യമ്പുഴ: ഗിഫ്റ്റ് സിറ്റിയുടെ ഭാഗമായി മുന്നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു കൊണ്ട്, 270 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ അയ്യമ്പുഴയിൽ  ജനകീയ മുന്നേറ്റ സമിതി രൂപീകരിച്ചു. കൺവീനറായി ബിജോയി ചെറിയാനെയും,  ജനറൽ സെക്രട്ടറിയായി  തോമസ് മൂലനെയും  തിരഞ്ഞെടുത്തു. കെ. പി കുഞ്ഞപ്പൻ, എൽസി തോമസ് എന്നിവരെ സെക്രട്ടറിമാരായും, ഡേവിസ് പാലാട്ടിയെ ട്രെഷററായും നിയമിച്ചു. അമലാപുരം കണ്ടൈൻമെന്റ് സോൺ ആയിരിക്കുന്നതിനാൽ അവിടെനിന്നുള്ള പ്രതിനിധികളെ പിന്നീട് തിരഞ്ഞെടുക്കുന്നതായിരിക്കും.ചാലക്കുടി à´Žà´‚.പി  ബെന്നി ബെഹനാൻ, à´Žà´‚.ൽ.à´Ž. റോജി à´Žà´‚. ജോൺ,അയ്യമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് നീതു അനു തുടങ്ങിയവരെ സമിതിയുടെ  രക്ഷാധികാരികളായി യോഗം തീരുമാനിച്ചു. ജനകീയ മുന്നേറ്റ  സമിതിയുടെ നേതൃത്വത്തിൽ കുടിയിറക്കൽ ഭീതിയിൽ കഴിയുന്ന 267 പേർ ഒപ്പിട്ട നിവേദനം  ജില്ല കളക്ടർക്ക്  സമർപ്പിച്ചു.

കൊച്ചി ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ഭാഗമായ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായാണ് ജനവാസ കേന്ദ്രമായ അയ്യമ്പുഴയിൽ നിന്നും 270 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്.കൃഷിയോഗ്യമായ മണ്ണിൽ വരാൻപോകുന്ന  പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ കൈമാറാൻ  അധികാരികൾ  ഇതുവരെ തയ്യാറായിട്ടില്ല.2021 ഫെബ്രുവരിയിൽ സ്ഥലമേറ്റെടുപ്പ് പൂർത്തീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനവും  പ്രദേശവാസികളിൽ  ആശങ്ക ജനിപ്പിക്കുന്നു.ജലം മണ്ണ് എന്നിവ മലിനമാക്കി, ജനവാസ കേന്ദ്രങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടുള്ള യാതൊരുവിധ പദ്ധതികളും അനുവദിക്കില്ല എന്ന്  ജനകീയ മുന്നേറ്റ സമിതി അറിയിച്ചു.ശ്യാം വിശ്വനാഥൻ,ഷൈജൻ à´Žà´‚ സി ,ജോഷി ചുള്ളിക്കാരൻ, അഗസ്റ്റിൻ കോനുപറമ്പൻ സിജോ മുണ്ടാടൻ, എൻ എസ് ബാബു, സിന്റോ പൈനാടത്ത് തുടങ്ങിയവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.


Related News