Loading ...

Home Kerala

ഡ്രൈവിങ് സ്‌കൂളുകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ഡ്രൈവിങ് സ്‌കൂളുകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിങ് സ്‌കൂളുകള്‍ തുറക്കുക. എല്ലാ കേന്ദ്രങ്ങളിലും ആര്‍ടിഒയുടെ നിരീക്ഷണവും ഉണ്ടാകും. ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ലേണേഴ്സ് ലൈസന്‍സ് എടുത്തവര്‍ക്കോ ഒരിക്കല്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ടവര്‍ക്കോ മാത്രമാണ് ഒക്ടോബര്‍ 15 വരെ ഡ്രൈവിങ് ടെസ്റ്റിനുള്ള അവസരം. മറ്റുള്ളവര്‍ക്ക് അതിനു ശേഷം അവസരം നല്‍കും. ലേണേഴസ് ടെസ്റ്റുകള്‍ക്ക് ഓണ്‍ലൈന്‍ രീതി തുടരും. ഒരേ സമയം രണ്ട് പേര്‍ക്ക് മാത്രമാണ് വാഹനത്തില്‍ പ്രവേശിക്കാന്‍ അനുമതി. അധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും മാത്രമാവും ഒരു സമയം പരിശീലനം കൊടുക്കുക. കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചായിരിക്കണം അധ്യാപകര്‍ പരിശീലനം നല്‍കേണ്ടത്. ഒരു വിദ്യാര്‍ത്ഥി പരിശീലനം കഴിഞ്ഞ് ഇറങ്ങിയാല്‍ വാഹനം അണുനശീകരണം നടത്തണം. മാത്രമല്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെയും 65 വയസിന് മുകളില്‍ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുകയില്ല.

Related News