Loading ...

Home Kerala

അ​ടൂ​ര്‍-​ചെ​ങ്ങ​ന്നൂ​ര്‍ പാ​ത​ ഉ​പ​രി​ത​ല ന​വീ​ക​ര​ണ​ത്തിന്​ തുടക്കം

അ​ടൂ​ര്‍: ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. അ​ടൂ​ര്‍-​ചെ​ങ്ങ​ന്നൂ​ര്‍ സം​സ്ഥാ​ന പാ​ത​യു​ടെ ഉ​പ​രി​ത​ല ന​വീ​ക​ര​ണ​ത്തി​െന്‍റ​യും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ളു​ടെ​യും നി​ര്‍മാ​ണോ​ദ്ഘാ​ട​നം കു​ള​ന​ട പി.​ഡ​ബ്ല്യു.​ഡി റെ​സ്​​റ്റ്​ ഹൗ​സി​ല്‍ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സ് വ​ഴി നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും കേ​ര​ള​ത്തി​ലെ എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​െന്‍റ പു​ന​ര്‍നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്. ഈ​മാ​സം എ​ട്ടു​മു​ത​ല്‍ 20 വ​രെ​യു​ള്ള 12 ദി​വ​സം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​െന്‍റ 69 പ​ദ്ധ​തി​ക​ളാ​ണ് നാ​ടി​ന് സ​മ​ര്‍പ്പി​ക്കു​ന്ന​ത്. പു​തി​യ കാ​ല​ത്തി​ല്‍ പു​തി​യ നി​ര്‍മാ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ണാ ജോ​ര്‍​ജ്​ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​ജി ചെ​റി​യാ​ന്‍ എം.​എ​ല്‍.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ.​എ​സ്.​ടി.​പി ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ല്‍ 98.1 കോ​ടി ചെ​ല​വ​ഴി​ച്ച്‌ അ​ടൂ​ര്‍ മു​ത​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ വ​രെ​യു​ള്ള 23.8 കി​ലോ​മീ​റ്റ​ര്‍ റോ​ഡി​െന്‍റ ഉ​പ​രി​ത​ല ന​വീ​ക​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. റീ​ബി​ള്‍ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റി​വ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ലോ​ക​ബാ​ങ്കി​െന്‍റ ധ​ന​സ​ഹാ​യ​ത്തോ​ടെ ഇ.​പി.​സി മാ​തൃ​ക​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2021 മാ​ര്‍ച്ചി​ല്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. 23.8 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ബി.​സി ഓ​വ​ര്‍ലേ, 20.74 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ന​ട​പ്പാ​ത, ഓ​ട​നി​ര്‍മാ​ണം, 15 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ പെ​ഡ​സ്ട്രി​യ​ന്‍ ഗാ​ര്‍ഡ് റെ​യി​ല്‍, 6.7 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ക്രാ​ഷ് ബാ​രി​യ​ര്‍, 1.14 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി, പ​ന്ത​ളം വ​ലി​യ പാ​ല​ത്തി​െന്‍റ പു​ന​രു​ദ്ധാ​ര​ണ​വും മൂ​ന്ന് ചെ​റി​യ പാ​ല​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളും, 44 ക​ലു​ങ്കു​ക​ളു​ടെ നി​ര്‍മാ​ണം കൂ​ടാ​തെ 20 ക​ലു​ങ്കു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍, 19 പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ളു​ടെ​യും 72 മൈ​ന​ര്‍ ജ​ങ്​​ഷ​നു​ക​ളു​ടെ​യും ന​വീ​ക​ര​ണം, റോ​ഡ് മാ​ര്‍ക്കി​ങ്ങു​ക​ള്‍, ദി​ശാ സൂ​ച​ന ബോ​ര്‍ഡു​ക​ള്‍, വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ന​വീ​ക​ര​ണ​ത്തി​ലെ പ്ര​ധാ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍.ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ കെ. ​ഷി​ബു​രാ​ജ​ന്‍, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ രേ​ഖ അ​നി​ല്‍, കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ അ​ശോ​ക​ന്‍ കു​ള​ന​ട, കെ.​എ​സ്.​ടി.​പി കൊ​ട്ടാ​ര​ക്ക​ര സൂ​പ്ര​ണ്ടി​ങ്​ എ​ന്‍ജി​നീ​യ​ര്‍ എ​ന്‍. ബി​ന്ദു, എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​ര്‍ ജി.​എ​സ്. ഗീ​ത, അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​ര്‍ പി. ​വി​നോ​ദ്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related News