Loading ...

Home Kerala

ജിപ്​സം ഉല്‍പാദനം നിലച്ചു; നിര്‍മാണപ്രവൃത്തികള്‍ മുടങ്ങി

കൊ​ച്ചി: അ​ട​ച്ചു​പൂ​ട്ടി​യ ഫാ​ക്​​ട്​ ആ​ര്‍.​സി.​എ​ഫ്​ ബി​ല്‍​ഡി​ങ്​ പ്രോ​ഡ​ക്​​ട്​​സ്​ ലി​മി​റ്റ​ഡ്​ (എ​ഫ്.​ആ​ര്‍.​ബി.​എ​ല്‍) ഉ​ല്‍​പാ​ദ​നം തു​ട​ര​ണ​മെ​ന്ന്​ ജി.​എ​ഫ്.​ആ​ര്‍.​ജി പാ​ന​ല്‍ ഉ​പ​യോ​ഗി​ച്ച്‌​ നി​ര്‍​മാ​ണം ന​ട​ത്തി​യി​രു​ന്ന ബി​ല്‍​ഡ​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ ജി.​എ​ഫ്.​ആ​ര്‍.​ജി ബി ​ആ​ന്‍​ഡ്​ ​പി ​അ​സോ​സി​യേ​ഷ​ന്‍. ഫാ​ക്​​ടും മും​ബൈ ആ​സ്ഥാ​ന​മാ​യ രാ​ഷ്​​ട്രീ​യ കെ​മി​ക്ക​ല്‍​സ്​ ആ​ന്‍​ഡ്​​ ഫെ​ര്‍​ട്ടി​ലൈ​സേ​ഴ്​​സും (ആ​ര്‍.​സി.​എ​ഫ്) സം​യു​ക്ത​മാ​യി 2008ല്‍ ​തു​ട​ങ്ങി​യ ക​മ്ബ​നി​യാ​ണ്​ എ​ഫ്.​ആ​ര്‍.​ബി.​എ​ല്‍. ഫാ​ക്​​ടി​ലെ ഉ​പോ​ല്‍​പ​ന്ന​മാ​യ ജി​പ്​​സം ഉ​പ​യോ​ഗി​ച്ച്‌​ ജി.​എ​ഫ്.​ആ​ര്‍.​ജി പാ​ന​ലാ​ണ്​ ഇ​വി​ടെ നി​ര്‍​മി​ക്കു​ന്ന​ത്. 2000 ട​ണ്‍ ജി​പ്​​സ​മാ​ണ്​ ഒ​രു​ദി​വ​സം ഫാ​ക്​​ടി​ല്‍ ഉ​പോ​ല്‍​പ​ന്ന​മാ​യി കു​ന്നു​കൂ​ടു​ന്ന​ത്. ഇ​തു​പ​യോ​ഗി​ച്ച്‌​ ഏ​ക​ദേ​ശം 1000 പാ​ന​ല്‍ നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യും. ഇ​ന്ന്​ ഫാ​ക്​​ടി​ല്‍ 240 ഏ​ക്ക​റോ​ളം 70 ല​ക്ഷം മെ​ട്രി​ക്​ ട​ണ്‍ ജി​പ്​​സം കു​ന്നു​പോ​ലെ കി​ട​ക്കു​ന്നു. ഇ​തു​പ​യോ​ഗി​ച്ച്‌​ നി​ര്‍​മി​ക്കു​ന്ന പാ​ന​ലു​ക​ള്‍ ഏ​റ്റ​വും ചെ​ല​വ്​ കു​റ​ഞ്ഞ​തും റി​ക്​​ട​ര്‍ സ്​​കെ​യി​ലി​ല്‍ 7.5 വ​രെ​യു​ള്ള ഭൂ​ച​ല​നം അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​വു​ള്ള​തു​മാ​ണെ​ന്ന്​ പ​ഠ​ന​ങ്ങ​ള്‍ ഉ​ണ്ട്. 2019 ഡി​സം​ബ​ര്‍ 24ന്​ ​ക​മ്ബ​നി​യു​ടെ ഉ​ല്‍​പാ​ദ​നം നി​ല​ക്കുമ്പോ​ള്‍ ഒ​രോ വ​ര്‍​ഷ​വും 400 ശ​ത​മാ​നം വീ​തം അ​ധി​ക​വാ​ര്‍​ഷി​ക വി​റ്റു​വ​ര​വ്​ നേ​ടി​യ നി​ല​യി​ലാ​യി​രു​ന്നു ക​മ്ബ​നി. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ മൂ​ന്ന്​ ബാ​ങ്കു​ക​ളി​ല്‍​നി​ന്നാ​യി എ​ടു​ത്ത 62 കോ​ടി രൂ​പ ലോ​ണി​ല്‍ 22 കോ​ടി കു​ടി​ശ്ശി​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്​ കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്നാ​ണ്​ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​ത്. പ്ര​തി​സ​ന്ധി​യി​ല്‍​നി​ന്ന്​ ക​ര​ക​യ​റാ​ന്‍ മാ​തൃ​ക​മ്ബ​നി​ക​ളാ​യ ഫാ​ക്​​ടും ആ​ര്‍.​സി.​എ​ഫും ഇ​ട​പെ​ടു​ന്നി​ല്ല. ഉ​ല്‍​പാ​ദ​നം നി​ല​ച്ച​തോ​ടെ പാ​ന​ല്‍ ഉ​പ​യോ​ഗി​ച്ച്‌​ നി​ര്‍​മാ​ണം ന​ട​ത്തു​ന്ന നൂ​റോ​ളം ബി​ല്‍​ഡ​ര്‍​മാ​രും തൊ​ഴി​ലാ​ളി​ക​ളും എ​ട്ടു​മാ​സ​മാ​യി ജോ​ലി​യി​ല്ലാ​തെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന​വ​രു​േ​ട​ത്​ അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന്​ പ്രോ​ജ​ക്​​ടു​ക​ള്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യെ​ന്നും അ​സോ​സി​യേ​ഷ​ന്‍ പ​റ​ഞ്ഞു. മാ​തൃ​ക​മ്ബ​നി മാ​നേ​ജ്​​മെന്‍റും കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളും ഇ​ട​പെ​ട്ട്​ ക​മ്ബ​നി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​മെ​ന്ന്​ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related News