Loading ...

Home Kerala

ലൈഫ് മിഷന്‍: വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി

തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ പദ്ധതി പ്രകാരം വീടിനായി അപേക്ഷിക്കാനുള്ള അവസാന സമയം ഇന്നായിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്പര്യാര്‍ത്ഥം സെപ്റ്റംബര്‍ 23 വരെ സമയം വീണ്ടും നീട്ടി നല്‍കുന്നതിന് തീരുമാനിച്ചത് എന്നും മന്ത്രി പറഞ്ഞു. www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.സ്വന്തമായോ തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിയില്‍ ഇതുവരെ പുതുതായി 7,67,707 അപേക്ഷകരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ 5,38,517 പേര്‍ ഭൂമിയുള്ളവരാണ്‌. 2,29,190 പേര്‍ ഭൂമിയും വീടുമില്ലാത്തവരുമാണ്. സമയപരിധി അവസാനിച്ചശേഷം തദ്ദേശഭരണ സ്ഥാപനങ്ങള്‍ പട്ടിക പ്രസിദ്ധീകരിക്കും.

Related News