Loading ...

Home youth

സ്ഥിരം ജീവനക്കാര്‍ക്ക് വി.ആര്‍.എസ് പദ്ധതിയുമായി എസ്.ബി.ഐ : ലക്ഷ്യമിടുന്നത് 30,190 ജീവനക്കാരെ

മുംബൈ : സ്ഥിരം ജീവനക്കാര്‍ക്ക് സന്നദ്ധ റിട്ടയര്‍മെന്റ് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.30,190 ജീവനക്കാരെ ലക്ഷ്യമിട്ടാണ് എസ്.ബി.ഐയുടെ വി.ആര്‍.എസ് പാക്കേജുകളെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാമ്ബത്തിക വര്‍ഷത്തിലെ കണക്കുപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇന്ത്യയില്‍ ആകെ മൊത്തം 2,49,000 ജീവനക്കാരുണ്ട്. ബാങ്ക് തയ്യാറാക്കിയ സെക്കന്‍ഡ് ഇന്നിംഗ്‌സ് ടാപ് വി.ആര്‍.എസ് 2020 എന്ന സന്നദ്ധ റിട്ടയര്‍മെന്റ് പദ്ധതി ബോര്‍ഡ് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്റ്റേറ്റ് ബാങ്കിന്റെ മാനവവിഭവ ശേഷിയും ചെലവുകളും കണക്കിലെടുത്താണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ജോലിസംബന്ധമായി വ്യക്തിപരമായ പ്രശ്നങ്ങളുള്ളവര്‍ക്കും, സ്വമേധയാ വിരമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു അവസരമെന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 25 വര്‍ഷം സേവനമനുഷ്ഠിക്കുകയോ 55 വയസ്സ് പൂര്‍ത്തിയാവുകയോ ചെയ്ത എല്ലാ സ്ഥിര ഉദ്യോഗസ്ഥര്‍ക്കും ഈ പദ്ധതി തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.ഡിസംബര്‍ ഒന്നിനായിരിക്കും പദ്ധതി ആരംഭിക്കുക. യോഗ്യതാ മാനദണ്ഡമനുസരിച്ച്‌ നോക്കിയാല്‍ 11,565 ഓഫീസര്‍മാര്‍ക്കും 18,625 സ്റ്റാഫ് അംഗങ്ങള്‍ക്കും പദ്ധതിക്ക് അര്‍ഹതയുണ്ട്.

Related News