Loading ...

Home Kerala

സ്ത്രീ​ക​ളെ രാ​ത്രി​യി​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റേ​ണ്ട​തി​ല്ല; ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നിർദ്ദേശം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ​ക​ളെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം. ആ​റ​ന്മു​ള​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച യു​വ​തി​യെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ പീ​ഡി​പ്പി​ച്ച സംഭവത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ത്രം രാ​ത്രി​യി​ല്‍ ആം​ബു​ല​ന്‍​സ് അ​യ​ച്ചാ​ല്‍ മ​തി​യെ​ന്നും സ്ത്രീ​ക​ളെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കേ​ണ്ടി വ​ന്നാ​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും ആ​രോ​ഗ്യവ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​യാ​ണ് കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ര്‍​ട്ടി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇതേതു​ട​ര്‍​ന്നാ​ണ് സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

Related News