Loading ...

Home National

ലോക്ക്ഡൗണില്‍ റദ്ദാക്കിയ വിമാന ടിക്കറ്റ് തുക തിരികെ ലഭിക്കും; ക്രെഡിറ്റ് ഷെല്‍ ആയും നല്‍കാം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലെ ആദ്യത്തെ രണ്ടു ഘട്ട ലോക്ക്ഡൗണ്‍ കാലത്ത് മുന്‍കൂട്ടി ബുക്ക് ചെയ്യുകയും പിന്നീട് റദ്ദാക്കേണ്ടി വരികയും ചെയ്യേണ്ടി വന്ന വിമാന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരിച്ച്‌ നല്‍കുമെന്ന് ഡിജിസിഎ. ലോക്ക്ഡൗണ്‍ കാലയളവായ മാര്‍ച്ച്‌ 25 മുതല്‍ മെയ് മൂന്ന് വരെയുള്ള കാലത്ത് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരിച്ച്‌ ലഭിക്കുക. ഈ കാലയളവില്‍ അന്താരാഷ്ട്ര-ആഭ്യന്തര യാത്രകള്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കെല്ലാം തുക തിരികെ ലഭിക്കുമെന്ന് ഡിജിസിഎ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ സമയത്ത് ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യാതിരിക്കുന്നത് 1937ലെ വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണെന്നും ഡിജിസിഎ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാലയളവിലുള്ള വിമാന ടിക്കറ്റുകളുടെ തുക പൂര്‍ണമായും റീഫണ്ട് ചെയ്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ഡിജിസിഎക്കും നോട്ടീസ് അയച്ചിരുന്നു.ലോക്ക്ഡൗണ്‍ സമയത്ത് ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് രണ്ട് വര്‍ഷത്തെ സാധുതയുള്ള ക്രെഡിറ്റ് ഷെല്‍ വിമാനകമ്ബനികള്‍ നല്‍കണമെന്നും യാത്രക്കാര്‍ക്ക് തുക തിരിച്ച്‌ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു.

Related News